ടോട്ടൻ ജയം
Saturday, September 28, 2024 1:04 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാം ഹോട്ട്സ്പുർ യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിന്റെ ആദ്യറൗണ്ടിൽ ജയം സ്വന്തമാക്കി.
അസർബൈജാൻ ക്ലബ്ബായ എഫ്കെ ഖരാബാഗിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ടോട്ടൻഹാം ഹോട്ട്സ്പുർ കീഴടക്കിയത്. ഏഴാം മിനിറ്റിൽ റാഡു ഡ്രാഗുസിൻ ചുവപ്പുകാർഡ് കണ്ടു പുറത്തായതോടെ ടോട്ടൻഹാം 10 പേരായി ചുരുങ്ങിയിരുന്നു.