കാ​​മി​​ന്ദു ബ്രാ​​ഡ്മാ​​നൊ​​പ്പം
കാ​​മി​​ന്ദു ബ്രാ​​ഡ്മാ​​നൊ​​പ്പം
Saturday, September 28, 2024 1:04 AM IST
ഗാ​​ലെ: ശ്രീ​​ല​​ങ്ക​​ൻ ബാ​​റ്റ​​റാ​​യ കാ​​മി​​ന്ദു മെ​​ൻ​​ഡി​​സ് ക്രി​​ക്ക​​റ്റ് ഇ​​തി​​ഹാ​​സ​​മാ​​യ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ മു​​ൻ​​ താ​​രം സ​​ർ ഡോ​​ണ്‍ ബ്രാ​​ഡ്മാ​​ന്‍റെ നേ​​ട്ട​​ത്തി​​നൊ​​പ്പം.

അ​​തി​​വേ​​ഗ​​ത്തി​​ൽ ടെ​​സ്റ്റി​​ൽ 1000 റ​​ണ്‍​സ് എ​​ന്ന നേ​​ട്ട​​ത്തി​​ലാ​​ണ് കാ​​മി​​ന്ദു, ഡോ​​ണ്‍ ബ്രാ​​ഡ്മാ​​ന്‍റെ ഒ​​പ്പ​​മെ​​ത്തി​​യ​​ത്. ന്യൂ​​സി​​ല​​ൻ​​ഡി​​ന് എ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ കാ​​മി​​ന്ദു മെ​​ൻ​​ഡി​​സ് 182 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ന്നു.

13-ാം ഇ​​ന്നിം​​ഗ്സി​​ൽ കാ​​മി​​ന്ദു ടെ​​സ്റ്റി​​ൽ 1000 റ​​ണ്‍​സ് ക​​ട​​ന്നു. 12 ഇ​​ന്നിം​​ഗ്സി​​ൽ 1000 റ​​ണ്‍​സ് നേ​​ടി​​യ ഹെ​​ർ​​ബ​​ർ​​ട്ട് സ​​ട്ട്ക്ലി​​ഫ്, എ​​വ​​ർ​​ട്ട​​ണ്‍ വീ​​ക്സ് എ​​ന്നി​​വ​​രു​​ടെ പേ​​രി​​ലാ​​ണ് റി​​ക്കാ​​ർ​​ഡ്.


അ​​തേ​​സ​​മ​​യം, അ​​തി​​വേ​​ഗം 1000 റ​​ണ്‍​സ് തി​​ക​​ച്ച ഏ​​ഷ്യ​​ൻ താ​​ര​​ങ്ങ​​ളി​​ൽ കാ​​മി​​ന്ദു ഒ​​ന്നാ​​മ​​തെ​​ത്തി. 1994ൽ ​​ഇ​​ന്ത്യ​​യു​​ടെ വി​​നോ​​ദ് കാം​​ബ്ലി 14 ഇ​​ന്നിം​​ഗ്സി​​ൽ 1000 തി​​ക​​ച്ച​​താ​​യി​​രു​​ന്നു ഏ​​ഷ്യ​​ൻ റി​​ക്കാ​​ർ​​ഡ്.

ദി​​നേ​​ശ് ച​​ൻ​​ഡി​​മ​​ലും (116), കു​​ശാ​​ൽ മെ​​ൻ​​ഡി​​ലും (106 നോ​​ട്ടൗ​​ട്ട്) സെ​​ഞ്ചു​​റി നേ​​ടി​​യ​​പ്പോ​​ൾ ശ്രീ​​ല​​ങ്ക അ​​ഞ്ചു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 602 റ​​ണ്‍​സ് എ​​ന്ന സ്കോ​​റി​​ൽ ഇ​​ന്നിം​​ഗ്സ് ഡി​​ക്ല​​യ​​ർ ചെ​​യ്തു. മ​​റു​​പ​​ടി​​ക്കി​​റ​​ങ്ങി​​യ ന്യൂ​​സി​​ല​​ൻ​​ഡ് ര​​ണ്ടാം​​ദി​​നം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത് 22/2 എ​​ന്ന സ്കോ​​റി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.