ചെന്നൈയിൽ ആദ്യ ഇന്നിംഗ്സിൽ അർധസെഞ്ചുറി നേടിയ യശസ്വി ജയ്സ്വാൾ ഒരു സ്ഥാനം മുന്നേറി അഞ്ചിലെത്തി. ഇന്ത്യൻ താരങ്ങളിൽ ഏറ്റവും ഉയർന്ന റാങ്കുള്ളതും യശസ്വിക്കാണ്. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ ശുഭ്മാൻ ഗിൽ അഞ്ചു സ്ഥാനം മുന്നേറി 14ൽ എത്തി.
കോഹ്ലി, പന്ത് ഡൽഹി ടീമിൽ 2024-25 സീസണ് രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള ഡൽഹി സാധ്യതാ പട്ടികയിൽ സൂപ്പർ താരങ്ങളായ വിരാട് കോഹ്ലി, ഋഷഭ് പന്ത് എന്നിവർ. ഡൽഹിയുടെ 84 അംഗ സാധ്യതാ ടീം പട്ടികയിലാണ് കോഹ്ലിയും പന്തും ഉൾപ്പെട്ടത്.
അതേസമയം, വെറ്ററൻ പേസർ ഇഷാന്ത് ശർമ ഉൾപ്പെട്ടില്ല. ഫാസ്റ്റ് ബൗളർമാരായ മായങ്ക് യാദവ്, ഹർഷിത് റാണ എന്നിവർ പട്ടികയിലുണ്ട്. 2012ൽ ഉത്തർപ്രദേശിനെതിരേയാണ് ഡൽഹിക്കുവേണ്ടി കോഹ്ലി അവസാനമായി രഞ്ജി ട്രോഫി കളിച്ചത്.