ലെവൻ ബാഴ്സ
Friday, September 27, 2024 12:17 AM IST
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ എഫ്സി ബാഴ്സലോണയ്ക്കു തുടർച്ചയായ ഏഴാം ജയം. ഹോം മത്സരത്തിൽ ബാഴ്സലോണ 1-0നു ഗെറ്റാഫയെ കീഴടക്കി.
19-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കി നേടിയ ഗോളിലായിരുന്നു ബാഴ്സയുടെ ജയം. ഏഴു മത്സരങ്ങളിൽനിന്ന് 21 പോയിന്റുമായി ലീഗിന്റെ തലപ്പത്ത് തുടരുകയാണ് ബാഴ്സലോണ്.