കിവീസ്, ഇംഗ്ലണ്ട് ഇന്ത്യയിലേക്ക്
കിവീസ്, ഇംഗ്ലണ്ട് ഇന്ത്യയിലേക്ക്
Friday, June 21, 2024 1:49 AM IST
മും​​ബൈ: 2024-25 സീ​​സ​​ണി​​ലേ​​ക്കു​​ള്ള ഇ​​ന്ത്യ​​ൻ പു​​രു​​ഷ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ ഹോം ​​ഷെ​​ഡ്യൂ​​ൾ പു​​റ​​ത്തു​​വി​​ട്ട് ബി​​സി​​സി​​ഐ (ബോ​​ർ​​ഡ് ഓ​​ഫ് ക​​ണ്‍​ട്രോ​​ൾ ഫോ​​ർ ക്രി​​ക്ക​​റ്റ് ഇ​​ൻ ഇ​​ന്ത്യ).

ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രാ​​യ ര​​ണ്ട് മ​​ത്സ​​ര ഹോം ​​ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യോ​​ടെ​​യാ​​ണ് സീ​​സ​​ണ്‍ ആ​​രം​​ഭി​​ക്കു​​ന്ന​​ത്. തു​​ട​​ർ​​ന്ന് ന്യൂ​​സി​​ല​​ൻ​​ഡും ഇം​​ഗ്ല​​ണ്ടും ഇ​​ന്ത്യ​​യി​​ലേ​​ക്ക് പ​​ര്യ​​ട​​നം ന​​ട​​ത്തും.

സെ​​പ്റ്റം​​ബ​​ർ 19ന് ​​ചെ​​ന്നൈ​​യി​​ലാ​​ണ് ഇ​​ന്ത്യ x ബം​​ഗ്ലാ​​ദേ​​ശ് ആ​​ദ്യടെ​​സ്റ്റ്. സെ​​പ്റ്റം​​ബ​​ർ 27ന് ​​ര​​ണ്ടാം ടെ​​സ്റ്റ് കാ​​ണ്‍​പു​​രി​​ൽ അ​​ര​​ങ്ങേ​​റും. ഒ​​ക്‌​ടോ​ബ​​ർ ആ​​റ്, ഒ​​ന്പ​​ത്, 12 തീ​​യ​​തി​​ക​​ളി​​ലാ​​യി മൂ​​ന്നു ട്വ​​ന്‍റി-20​​യും പ​​ര​​ന്പ​​ര​​യി​​ലു​​ണ്ട്.


ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ മൂ​​ന്നു ടെ​​സ്റ്റ് പ​​ര​​ന്പ​​ര ഒ​​ക്ടോ​​ബ​​ർ-​​ന​​വം​​ബ​​റി​​ൽ ന​​ട​​ക്കും. ജ​​നു​​വ​​രി 22 മു​​ത​​ൽ ഫെ​​ബ്രു​​വ​​രി 12വ​​രെ​​യാ​​ണ് ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഇ​​ന്ത്യ​​ൻ പ​​ര്യ​​ട​​നം. അ​​ഞ്ച് ട്വ​​ന്‍റി-20​​യും മൂ​​ന്ന് ഏ​​ക​​ദി​​ന​​ങ്ങ​​ളു​​മാ​​ണ് ഇ​​ന്ത്യ​​യി​​ൽ ഇം​​ഗ്ല​​ണ്ട് ക​​ളി​​ക്കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.