നെക്സ കാറുകൾ വാങ്ങിയാൽ ഇപ്പോൾ ഇരട്ടിനേട്ടം
Saturday, January 25, 2025 11:50 PM IST
കൊച്ചി: ഫെബ്രുവരി ഒന്നു മുതലുള്ള വിലവർധനക്ക് മുമ്പായി ഉപയോക്താക്കൾക്ക് കാറുകൾ വാങ്ങാനുള്ള അവസരമൊരുക്കി മാരുതി നെക്സ.
ജനുവരി 31നുള്ളിൽ നെക്സ കാറുകൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് വലിയ തുക ലാഭിക്കുന്നതോടൊപ്പം തന്നെ പ്രത്യേക ഓഫറുകളും നേടാം.
ഇഗ്നിസിന് 69,100, ബലേനോക്ക് 66,100, ഫ്രോങ്സിന് 93,500, ജിംനിക്ക് 1,91,500, ഇൻവിക്റ്റോക്ക് 2,50,000, സിയാസിന് 56,500, എക്എൽ സിക്സിന് 55,000, ഗ്രാൻഡ് വിറ്റാരക്ക് 1,40,000 എന്നിങ്ങനെ വമ്പൻ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.
കൂടാതെ ജനുവരി 31ന് മുമ്പ് വാങ്ങുന്നവർക്കായി 5000 രൂപയുടെ സ്പെഷൽ സ്വർണനാണയം സ്കീമും മാരുതി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ആകർഷക ഫിനാൻസ് സ്കീമുകളും.