10 മിനിറ്റില്‍ ഉത്പന്നങ്ങള്‍ വീട്ടിലെത്തിക്കാന്‍ കിരാന പ്രോ
Saturday, January 25, 2025 2:17 AM IST
കൊച്ചി: വെറും 10 മിനിറ്റിനുള്ളില്‍ അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കുമെന്ന വാഗ്ദാനവുമായി തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വിക്ക് കൊമേഴ്സ് സ്ഥാപനമായ കിരാന പ്രോ. തുടക്കത്തില്‍ തൃശൂര്‍ ജില്ലയില്‍ ആയിരിക്കും പ്രവര്‍ത്തനം.
കിരാന പ്രോ ആപ്പില്‍ RS1 എന്ന ചീറ്റ് കോഡ് പ്രയോജനപ്പെടുത്തുന്ന ആദ്യത്തെ 100 പേര്‍ക്കും THRISSURPOORAM എന്ന ചീറ്റ് കോഡ് ഉപയോഗിക്കുന്ന ആദ്യത്തെ 100 തൃശൂര്‍കാര്‍ക്കും 300 രൂപയില്‍ താഴെ വരുന്ന എല്ലാ ഓര്‍ഡറുകളും വെറും ഒരു രൂപയ്ക്ക് ലഭിക്കും.
തൃശൂര്‍ക്കാരനായ ദീപക്,സ്വദേശ് സൊല്യൂഷന്‍സ് എന്ന പേരില്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പാണ് ഇന്ന് കിരാനോ പ്രോ എന്ന പേരില്‍ വിപണിയില്‍ വളര്‍ച്ച കൈവരിക്കുന്നത്.