പി. സൂര്യരാജ് ധനലക്ഷ്മി ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ
Friday, January 24, 2025 2:42 AM IST
തൃശൂര്‍: ധനലക്ഷ്മി ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി പി. സൂര്യരാജ് ചുമതലയേറ്റു. മൂന്നു വര്‍ഷത്തേക്കാണു നിയമനം.
തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്കില്‍ 37 വര്‍ഷത്തെ പരിചയസമ്പത്തുമായാണ് സൂര്യരാജ് ധനലക്ഷ്മി ബാങ്കിലെത്തുന്നത്. കൊമേഴ്സില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുള്ള സൂര്യരാജ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സിന്റെ സര്‍ട്ടിഫൈഡ് അസോസിയേറ്റുമാണ്.