ഇഞ്ചിയോൺ കിയ സിറോസ് അവതരിപ്പിച്ചു
Saturday, January 25, 2025 2:17 AM IST
കൊച്ചി: കോംപാക്ട് എസ്യുവി സെഗ്മെന്റിൽ ശ്രദ്ധേയമായ സിറോസ് കേരളത്തിൽ അവതരിപ്പിച്ച് ഇഞ്ചിയോൺ കിയ.
കൊച്ചിയിലെ ഇഞ്ചിയോൺ കിയയുടെ ഷോറൂമിൽ നടന്ന ചടങ്ങിൽ എംഡി നയീം ഷാഹുൽ പുതിയ മോഡൽ അവതരിപ്പിച്ചു. ടെക് പ്രേമികൾക്കും നഗരയാത്രകളെ ഇഷ്ടപ്പെടുന്നവർക്കുമായി രൂപകല്പന ചെയ്തിരിക്കുന്നതാണു പുതിയ മോഡൽ.
30 ഇഞ്ച് വലിപ്പമുള്ള ട്രിനിറ്റി പനോരാമിക് ഡിസ്പ്ലേ പാനൽ, വയര്‍ലെസ് ചാര്‍ജര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 64 നിറങ്ങളുള്ള ആമ്പിയന്റ് മൂഡ് ലൈറ്റിംഗ് എന്നിവയാണു പ്രധാന ഇന്റീരിയര്‍ ഫീച്ചറുകള്‍. സ്ലൈഡ് ചെയ്യാനും മടക്കാനും കഴിയുന്ന പിൻസീറ്റുകളുമാണ് സിറോസിന്റെ മറ്റൊരു സവിശേഷത. പിന്നിലെ സീറ്റുകളിൽ വെന്റിലേറ്റഡ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഡീലർഷിപ്പ് സന്ദർശിക്കാതെതന്നെ ഏറ്റവും പുതിയ സോഫ്റ്റ്വെയറും ഫീച്ചറുകളും ഓട്ടോമാറ്റിക്കായി തന്നെ ഉപയോക്താവിനു ലഭ്യമാകുന്നു. ഫെബ്രുവരി മൂന്നിനു സിറോസിന്റെ വില പ്രഖ്യാപിക്കും.
കിയ ഇന്ത്യ ഏരിയ സെയിൽസ് മാനേജർ ആശിഷ് ജോൺ മാത്യൂസ്, ഇഞ്ചിയോൺ കിയ സെയിൽസ് വൈസ് പ്രസിഡന്റ് പ്രേംജിത്ത് സോമൻ, സർവീസ് സീനിയർ വൈസ് പ്രസിഡന്റ് റെജി വർഗീസ് എന്നിവരും പുതിയ മോഡൽ അവതരിപ്പിക്കുന്ന ചടങ്ങിൽ പങ്കെടുത്തു.