അടുത്തറിയാം ടെസ്ല എക്സ്
Saturday, January 25, 2025 2:17 AM IST
കൊച്ചി: സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ ടെസ്ലയുടെ ക്രോസ്ഓവര്‍ എസ്യുവി മോഡല്‍ എക്സ് പ്രദര്‍ശിപ്പിക്കും.
യുകെയില്നിന്നാണു വാഹനം എത്തിച്ചത്. കാര്‍നെറ്റ് വഴി കേരളത്തില്‍ എത്തിച്ച വാഹനം ആറു മാസം ഇവിടെ ഉപയോഗിക്കാനുള്ള അനുമതിയുണ്ട്.മുകളിലേക്ക് തുറക്കുന്ന ഗൾ-വിംഗ് ഡോറുകളും ഓട്ടോപൈലറ്റ് സവിശേഷതകളും എക്സ് മോഡലിന്റെ പ്രത്യേകതയാണ്.
ഒറ്റ ചാര്‍ജില്‍ 576 കിലോമീറ്റര്‍ സഞ്ചരിക്കാനാവുന്നതാണ് ഈ ക്രോസ് ഓവര്‍ എസ്യുവി. 96 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 3.8 സെക്കന്‍ഡ് മതി. ഉയര്‍ന്ന വേഗം 250 കിലോമീറ്റര്‍. ട്രൈ മോട്ടര്‍ പവര്‍ട്രെയിനാണ് മോഡല്‍ എക്സിന്.
വാഹനത്തെക്കുറിച്ചു സമഗ്രമായി മനസിലാക്കാൻ സന്ദർശകർക്ക് അവസരമുണ്ടെന്ന് ജെയിന് യൂണിവേഴ്സിറ്റി ന്യൂ ഇനീഷ്യേറ്റീവ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് അറിയിച്ചു.