ഫിക്കി ബോധവത്കരണ പരിപാടി നടത്തി
Saturday, January 25, 2025 2:17 AM IST
കൊച്ചി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ സഹകരണത്തോടെ ഐടി മേഖലയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വളർച്ചയെക്കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ ഉദ്ഘാടനം ചെയ്തു.
കൊട്ടക് മഹീന്ദ്ര ബാങ്ക് റീജണൽ ബിസിനസ് മേധാവി വിജയ് മേനോൻ മുഖ്യപ്രഭാഷണം നടത്തി. ഫിക്കി ടൂറിസം സബ് കമ്മിറ്റി ചെയർ യു.സി. റിയാസ്, ജില്ലാ വ്യവസായ കേന്ദ്രം എഡിഐഒ ജിയോ ജോസ് എന്നിവർ പ്രസംഗിച്ചു. ഫിക്കി കേരള സ്റ്റേറ്റ് മേധാവി സാവിയോ മാത്യു മോഡറേറ്ററായിരുന്നു.