സുജിത് ദിലീപ് മോണ്ടെ കാര്‍ലോ സര്‍ക്കസ് ഫെസ്റ്റിവല്‍ ജൂറിയില്‍
Friday, January 24, 2025 2:43 AM IST
കൊച്ചി: മോണ്ടെ കാര്‍ലോ സര്‍ക്കസ് ഫെസ്റ്റിവല്‍ ജൂറിയില്‍ ഇന്ത്യയില്‍നിന്ന് റാംബോ സര്‍ക്കസ് ഉടമ സുജിത് ദിലീപ്. ആദ്യമായാണ് ടെക്നിക്കല്‍ ജൂറിയില്‍ ഇന്ത്യൻ പ്രാതിനിധ്യം.
ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശിയാണ് സുജിത് ദിലീപ്. എറീന സര്‍ക്കസ്, ഗ്രേറ്റ് ഓറിയന്റല്‍ സര്‍ക്കസ്, വിക്ടോറിയ സര്‍ക്കസ് എന്നിവയുടെ ഉടമയായിരുന്ന തോമസ് ദിലീപിന്റ മകനാണ്. മൂന്ന് സര്‍ക്കസുകള്‍ ചേര്‍ത്താണ് റാംബോ സര്‍ക്കസ് രൂപീകരിച്ചത്.
മൊണാക്കോ രാജകുമാരി സ്റ്റിഫാനിയുടെ നേതൃത്വത്തിലാണ് 26 വരെ മോണ്ടെ കാര്‍ലോ സര്‍ക്കസ് ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. സ്വീഡന്, ചൈന, സ്വിറ്റ്സര്‍ലാൻഡ്, ഗ്രേറ്റ് ബ്രിട്ടണ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നാണ് മറ്റു ജൂറി അംഗങ്ങള്‍.