ട്രൈഡന്റ് ഗ്രൂപ്പ് കരംയോഗി റിക്രൂട്ട്മെന്റ് ആരംഭിച്ചു
Thursday, January 23, 2025 12:35 AM IST
കൊച്ചി: രാജ്യത്തുടനീളം 3,000 വിദഗ്ധരെ നിയമിക്കുന്നതിനായി ട്രൈഡന്റ് ഗ്രൂപ്പ് കരംയോഗി റിക്രൂട്ട്മെന്റ് ഡ്രൈവ് ആരംഭിച്ചു. വനിതകള്‍ക്കും കായിക പശ്ചാത്തലമുള്ളവര്‍ക്കും റിക്രൂട്ട്മെന്റില്‍ മുന്‍ഗണന ലഭിക്കും.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്, അപേക്ഷ അയയ്ക്കല്‍, ഓഫ്ലൈന് അസസ്മെന്റ്, കഴിവ് വിലയിരുത്തല്‍ തുടങ്ങിയവയിലൂടെയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.
റിക്രൂട്ട്മെന്റില്‍ തെരഞ്ഞെടുക്കപ്പെടുന്നവരെ ട്രൈഡന്റ് ഗ്രൂപ്പിന്റെ ഓപ്പറേഷന്‍സ്, എന്‍ജിനിയറിംഗ്, മെയിന്റനന്‍സ്, അഡ്മിനിസ്ട്രേഷന് എന്നിവയടക്കമുള്ള വിവിധ വകുപ്പുകളില്‍ നിയമിക്കും.