കാഷ്മീരിലെ തടാക സംരക്ഷണ ചുമതല കേരള കമ്പനിക്ക്
Saturday, January 25, 2025 2:17 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: കാഷ്മീരിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായ ദാൽ തടാകത്തിനെ ഹൗസ് ബോട്ട് മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കുന്നത് കേരളത്തിലെ കമ്പനി. തടാകത്തിന്റെ സൗന്ദര്യ സംരക്ഷണ സംരംഭത്തിന്റെ ചുമതല ആലപ്പുഴയിലെ സമുദ്ര പ്ലാനറ്റ് എന്ന കമ്പനിയാണ് നിർവഹിക്കുന്നത്.
അവിടത്തെ ജലപാത വികസന അഥോറിറ്റിയുമായി കൈകോർത്ത് ഹൗസ് ബോട്ടുകളിൽ നിന്ന് ദാൽ തടാകത്തിലേക്ക് മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട ദീർഘകാല പ്രശ്നം പരിഹരിക്കുന്ന ദൗത്യമാണ് കമ്പനി നിറവേറ്റുന്നത്.
ഡിഫൻസ് റിസർച്ച് ഡവലപ്പ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഎ) വികസിപ്പിച്ച അത്യാധുനിക മൈക്രോ ബയൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ബയോ ഡയസ്റ്ററുകൾ ഉപയോഗിച്ചാണ് സമുദ്ര പ്ലാനറ്റ് തടാകത്തെ സംരക്ഷിച്ചു വരുന്നത്.
ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ മുൻ മേധാവി ഇ. ശ്രീധരൻ അധ്യക്ഷനായ സമിതിയാണ് മനുഷ്യ മാലിന്യങ്ങൾ വിഘടിപ്പിക്കാൻ വായുരഹിത ബാക്ടീരിയകൾ ഉപയോഗിക്കുന്ന ബയോ ഡൈജസ്റ്ററുകളെ രോഗകാരികൾ അല്ലാത്തതും മണമില്ലാത്തതുമായ വെള്ളമാക്കി മാറ്റാൻ ശുപാർശ ചെയ്തതെന്ന് സമുദ്ര പ്ലാനറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ജീവൻ സുധാകരൻ ചൂണ്ടിക്കാട്ടി.