രവിപിള്ളയ്ക്ക് കേരളത്തിന്റെ സ്നേഹാദരം ഫെബ്രുവരി അഞ്ചിന്
Saturday, January 25, 2025 2:17 AM IST
തിരുവനന്തപുരം: ബഹ്റിൻ സർക്കാരിന്റെ പരമോന്നത ബഹുമതി നേടിയ പ്രവാസി വ്യവസായി ഡോ. ബി. രവിപിള്ളയ്ക്ക് ഫെബ്രുവരി അഞ്ചിന് കേരളത്തിന്റെ സ്നേഹാദരം.
അഞ്ചിന് വൈകുന്നേരം ടാഗോർ തീയേറ്ററിൽ രവിപ്രഭ എന്ന പേരിൽ നടക്കുന്ന സ്നേഹ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, നടൻ മോഹൻലാൽ, മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും.
രവിപ്രഭയുടെ ഭാഗമായി ഫെബ്രുവരി രണ്ടിന് രാവിലെ ഒൻപതു മുതൽ യുണിവേഴ്സിറ്റി കോളജിൽ രവിപിള്ളയുടെ ജീവിതയാത്ര അടയാളപ്പെടുത്തുന്ന ഫോട്ടോ പ്രദർശനമുണ്ടാകും.