എയര്‍ കേരള ഉടമകൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Thursday, January 23, 2025 12:35 AM IST
കൊച്ചി: വ്യോമയാനരംഗത്ത് മലയാളിസംരംഭകരുടെ ഉടമസ്ഥതയില്‍ പറന്നുയരാന്‍ തയാറെടുക്കുന്ന എയര്‍ കേരളയ്ക്ക് പൂര്‍ണ പിന്തുണയുമായി സംസ്ഥാനം. പ്രവര്‍ത്തനപുരോഗതി അറിയിക്കാന്‍ എയര്‍ കേരള ചെയര്മാന്, വൈസ് ചെയര്മാന്, സിഇഒ എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു.
എയര്‍ കേരള പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി മുഖ്യമന്ത്രി അറിയിച്ചതായി ഉടമകള്‍ വ്യക്തമാക്കി.
സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രി കെ. രാജന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ അന്‍വര്‍ സാദത്ത് എംഎല്‍എ, എംഎല്‍എമാരായ സണ്ണി ജോസഫ്, മാണി സി. കാപ്പന് തുടങ്ങിയവരുമായും ഉടമകള്‍ ചര്‍ച്ച നടത്തി.
എയര്‍ കേരള ചെയര്മാന് അഫി അഹമ്മദ്, വൈസ് ചെയര്മാന് അയ്യൂബ് കല്ലട, സിഇഒ ഹരീഷ് കുട്ടി, ഗ്രൗണ്ട് ഓപ്പറേഷന്‍സ് മേധാവി ഷാമോന് പട്ടവാതുക്കല്‍, സയ്യിദ് മുഹമ്മദ് എന്നിവരാണ് പ്രതിനിധിസംഘത്തില്‍ ഉണ്ടായിരുന്നത്.