ക്ലാമി ന്യൂയോര്‍ക്ക് ശില്പശാല സംഘടിപ്പിച്ചു
Thursday, January 23, 2025 12:35 AM IST
കൊച്ചി: കോസ്മെറ്റിക് സംരംഭമായ ക്ലാമി ന്യൂയോര്‍ക്ക് ഹെയര്‍ സ്പെഷലിസ്റ്റുകള്ക്കായി ശില്പശാല സംഘടിപ്പിച്ചു. ക്ലാമി ന്യൂയോര്‍ക്കിന്റെ ബ്രാന്‍ഡ് അംബാസഡറും എഡ്യുക്കേഷണല്‍ പങ്കാളിയുമായ ജാവേദ് ഹബീബ് പ്രസംഗിച്ചു.
കേരളത്തില്‍ പത്ത് പുതിയ അക്കാദമികള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നതായും അടുത്ത വര്‍ഷങ്ങളില്‍ ഇന്ത്യയിലൊട്ടാകെ 100 പുതിയ ഫ്രാഞ്ചൈസികള്‍ തുറക്കുമെന്നും ഹബീബ് പറഞ്ഞു.
ക്ലാമിയുടെ ഏറ്റവും പുതിയ നാനോലെക്സ് എന്ന ഉത്പന്നത്തിന്റെ പ്രകാശനം അദ്ദേഹം നിര്‍വഹിച്ചു. മുടിയുടെ റിപ്പയറിംഗ്, സ്ട്രെംഗ്തനിംഗ്, സ്മൂത്തനിംഗ്, സ്ട്രൈറ്റനിംഗ് എന്നിവ എളുപ്പത്തില്‍ നടത്താന്‍ കഴിയുന്ന ഇന്ത്യയിലെ ആദ്യ ഉത്പന്നം കൂടിയാണിത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 300 ലധികം പേര് ശില്പശാലയില് പങ്കെടുത്തു.