പിട്ടാപ്പിള്ളിൽ ആനിവേഴ്സറി ഡബിൾ ഡിലൈറ്റ് ഓഫർ അവതരിപ്പിച്ചു
Saturday, January 25, 2025 2:17 AM IST
കൊച്ചി: പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ 35-ാം വാർഷികാഘോഷത്തിനു തുടക്കം. ഇതിന്റെ ഭാഗമായി പിട്ടാപ്പിള്ളിൽ ആനിവേഴ്സറി ഡബിൾ ഡിലൈറ്റ് ഓഫർ അവതരിപ്പിച്ചു.
ഗൃഹോപകരണങ്ങള്‍ക്ക് കമ്പനി നല്കുന്ന ഒരു വര്‍ഷ വാറന്റിക്കു പുറമേ ആനിവേഴ്സറി ഓഫറായി ഒരു വര്‍ഷത്തെ അധിക വാറന്റി സൗജന്യമായി നല്‍കും. പഴയ ഉത്പന്നങ്ങള്‍ എക്സ്ചേഞ്ച് ചെയ്യുമ്പോള്‍ ഇരട്ടിവില നേടാം. ഗൃഹോപകരണങ്ങൾ തവണ വ്യവസ്ഥയിൽ വാങ്ങുന്നവർക്ക് ആനിവേഴ്സറി സ്പെഷൽ കാഷ്ബാക്ക് ഓഫറും ഒരുക്കിയിട്ടുണ്ട്.
ഏത് ഉത്പന്നം വാങ്ങുന്നവര്‍ക്കും ക്യു ആര് കോഡ് സ്കാന്‍ ചെയ്തു രജിസ്റ്റര്‍ ചെയ്യുന്നതു വഴി ടാറ്റ ടിയാഗോ ഇലക്ട്രിക് കാര്‍ നേടാന്‍ അവസരവും ലഭിക്കുന്നു. തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ ഡബിള്‍ ഡിലൈറ്റ് ഓഫര്‍ പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ അവതരിപ്പിച്ചു.