നിരക്കുകളില്‍ മാറ്റമില്ല; കെ-ഫോണ്‍ ഓഫറുകള്‍ തുടരും
Friday, January 24, 2025 2:42 AM IST
കൊച്ചി: കെ-ഫോണ്‍ നിരക്കുകൾ വര്‍ധിപ്പിക്കുന്നില്ലെന്നും നിലവിലുള്ള ഓഫറുകള്‍ തുടരുമെന്നും അധികൃതർ അറിയിച്ചു.
20 - 300 എംബിപിഎസ് വരെയുള്ള പ്ലാനുകളാണു ഹോം കണക്ഷനുകള്‍ക്ക് കെ ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. 299 രൂപ മുതല്‍ 1,499 രൂപ വരെയാണ് ഈ പാക്കേജുകളുടെ നിരക്ക്. വാണിജ്യ കണക്ഷനുകള്‍ക്കായി ഉയര്‍ന്ന എംബിപിഎസ് പാക്കേജുകളും കെ-ഫോണില്‍ ലഭിക്കും.
20 എംബിപിഎസിന്റെ പ്ലാനിന് 299 രൂപയാണു മാസനിരക്ക്. 1000 ജിബി വരെ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ലഭിക്കും. 399 രൂപ പ്രതിമാസ നിരക്കില്‍ ലഭിക്കുന്ന 40 എംബിപിഎസ് പ്ലാനില്‍ 3000 ജിബി വരെ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ലഭിക്കും. 50 എംബിപിഎസ് പായ്ക്കിന് 449 രൂപയാണു മാസനിരക്ക്.
ഏറ്റവും കുറഞ്ഞ നിരക്കില്‍ മികച്ച സേവനം നല്കുകയാണു കെ ഫോണിന്റെ ലക്ഷ്യമെന്നു മാനേജിംഗ് ഡയറക്ടർ ഡോ. സന്തോഷ് ബാബു പറഞ്ഞു.