എയർടെൽ ബജാജ് ഫിനാൻസുമായി സഹകരിക്കും
Saturday, January 25, 2025 2:17 AM IST
കൊച്ചി: വായ്പാ വിതരണരംഗത്ത് ബൃഹത്തായ ഡിജിറ്റൽ സംവിധാനമൊരുക്കുന്നതിനു ഭാരതി എയർടെലും ബജാജ് ഫിനാൻസും സഹകരിച്ച് പ്രവർത്തിക്കും.
ഇതോടെ ബജാജ് ഫിനാൻസിന്റെ ഉത്പന്നങ്ങൾ എയർടെലിന്റെ 37 കോടി വരിക്കാർക്ക് ലഭിക്കും. തുടക്കത്തിൽ എയർടെൽ താങ്ക്സ് ആപ്പിലാണ് ബജാജ് ഫിനാൻസിന്റെ ഉത്പന്നങ്ങൾ ലഭ്യമാകുക. പിന്നീട് രാജ്യത്തൊട്ടാകെയുള്ള സ്റ്റോറുകളിലും ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.