പാലക്കാട് ലുലുവിൽ ദേശഭക്തിഗാന മത്സരം
Wednesday, January 22, 2025 12:20 AM IST
പാലക്കാട്: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പാലക്കാട് ലുലുവില്‍ ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുന്നു. 26ന് വൈകുന്നേരം നാലുമുതലാണ് മത്സരം.
സോളോ ദേശഭക്തിഗാന മത്സരത്തില്‍ എട്ടു മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കും 12 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കുമായി രണ്ടു വിഭാഗങ്ങളായിട്ടാകും മത്സരം.
മത്സരത്തില്‍ വിജയിക്കുന്ന കുട്ടികള്‍ക്ക് കാഷ് പ്രൈസ് ഉണ്ടാകും. മത്സരത്തില്‍ പങ്കെടുക്കാനായി കുട്ടികളുടെ പേര്, പ്രായം, പ്രായം തെളിയിക്കുന്ന രേഖയുടെ ഫോട്ടോ, പാട്ടിന്റെ പേര് എന്നീ വിവരങ്ങള്‍ 7306336784 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് സന്ദേശമായി അയച്ചു രജിസ്റ്റര്‍ ചെയ്യാം.