ഐസിഐസിഐ പ്രുഡന്‍ഷ്യല്‍: അറ്റാദായത്തില്‍ വര്‍ധന
Friday, January 24, 2025 2:42 AM IST
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്നു പാദങ്ങളിൽ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് 803 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു.
18.3 ശതമാനം വര്‍ധനയാണിത്. ഇക്കാലയളവില്‍ പുതിയ ബിസിനസിന്റെ മൂല്യം 8.5 ശതമാനം വര്‍ധിച്ച് 1575 കോടി രൂപയിലെത്തി.
ആകെ വില്പന നടത്തിയ പോളിസികളുടെ കാര്യത്തില്‍ 14.4 ശതമാനം വര്‍ധനയോടെ ഈ രംഗത്തെ സ്വകാര്യ മേഖലയില്‍ ഏറ്റവും മികച്ച നേട്ടവും കൈവരിച്ചു.