വീണ്ടും റിക്കാര്‍ഡില്‍; പവന് 60,440 രൂപ
Saturday, January 25, 2025 2:17 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 7,555 രൂപയും പവന് 60,440 രൂപയുമായി.
ജനുവരി 24 ന് കേരളത്തിലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 7,525 രൂപ, പവന് 60,200 രൂപ എന്ന സര്‍വകാല റിക്കാര്‍ഡാണ് ഇന്നലെ ഭേദിക്കപ്പെട്ടത്.
പലിശ നിരക്ക് ഉടന്‍ കുറയ്ക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണു സ്വര്‍ണവില വീണ്ടും ഉയരാന്‍ ഇടയാക്കിയത്. സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2,800 ഡോളര്‍ കടന്നേക്കാമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഈ സാഹചര്യമുണ്ടായാല്‍ വില വീണ്ടും ഉയരുമെന്ന സൂചനകളാണു വിപണിയില്‍നിന്നു ലഭ്യമാകുന്നത്.