തൃശൂരിൽ കൈത്തറി സാരി മേള ഇന്നുമുതൽ
Wednesday, January 22, 2025 12:19 AM IST
തൃശൂർ: ഇന്ത്യൻ ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹാൻഡ്ലൂം ഡവലപ്മെന്റ് കമ്മീഷണർ ഒരുക്കുന്ന അഖിലേന്ത്യാ കൈത്തറി സാരിമേള ഇന്നു മുതൽ 28 വരെ തൃശൂർ ലുലു ഇന്റർനാഷണൽ കൺവൻഷൻ സെന്ററിലെ അംബർ ഹാളിൽ നടക്കും.
രാവിലെ 11 മുതൽ രാത്രി എട്ടുവരെയായിരിക്കും മേള. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 75 കൈത്തറി നെയ്ത്തുകാർ, സ്വയം സഹായ സംഘങ്ങൾ, സമിതികൾ എന്നിവരുടെ സ്റ്റാളുകൾ ഉണ്ടായിരിക്കും.
രാജ്യത്തെ വൈവിധ്യമാർന്ന കൈത്തറി സാരികളുടെ 50ലധികം തരങ്ങൾ പ്രദർശനത്തിലുണ്ടാകും. നെയ്ത്തുകാർക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനും ഉത്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കൾക്ക് വിറ്റഴിക്കാനും ഈ മേള മികച്ച ഒരു വേദിയായിരിക്കും.