മോണ്ട്ര ഇലക്ട്രിക് കാർഗോ ഏവിയേറ്റർ, സൂപ്പർ കാർഗോ മോഡലുകൾ പുറത്തിറക്കി
Thursday, January 23, 2025 12:35 AM IST
തിരുവനന്തപുരം: മോണ്ട്ര ഇലക്ട്രിക് പുതിയ കാർഗോ വാഹന ശ്രേണി പുറത്തിറക്കി. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025ൽ നടന്ന ചടങ്ങിലാണ് ഏവിയേറ്റർ (ഇഎസ്വി), സൂപ്പർ കാർഗോ (ഇ 3വീലർ) എന്നീ മോഡലുകൾ പുറത്തിറക്കിയത്.
മോണ്ട്ര ഇലക്ട്രിക് ചെയർമാൻ അരുണ്‍ മുരുഗപ്പൻ, വൈസ് ചെയർമാൻ വെള്ളയൻ സുബ്ബയ്യ, മാനേജിംഗ് ഡയറക്ടർ ജലജ് ഗുപ്ത എന്നിവർക്കൊപ്പം ത്രീവീലേഴ്സ് ബിസിനസ് ഹെഡ് റോയ് കുര്യൻ, സ്മോൾ കൊമേഴ്സ്യൽ വെഹിക്കിൾസ് സിഇഒ സാജു നായർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ഏവിയേറ്ററിന് 15.99 ലക്ഷം രൂപയാണ് ഡൽഹി എക്സ്ഷോറൂം പ്രാരംഭ വില. സൂപ്പർ കാർഗോ ഇ ത്രീവീലറിന് 4.37 ലക്ഷം രൂപയാണ് ഡൽഹി എക്സ്ഷോറൂം പ്രാരംഭ വില.