എല്‍ഐസിയിൽ മള്‍ട്ടി അസറ്റ് ഫണ്ട് ഓഫർ
Saturday, January 25, 2025 2:17 AM IST
കൊച്ചി: എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ബഹുവിധ ആസ്തികള്‍ക്കായി മള്‍ട്ടി അസെറ്റ് അലോക്കേഷന് ഫണ്ട് ആരംഭിച്ചു. ഓഹരികളിലും കടപ്പത്രങ്ങളിലും സ്വര്‍ണത്തിലും നിക്ഷേപിക്കാവുന്ന മള്‍ട്ടി അസെറ്റ് ഫണ്ടുകളാണ് എല്‍ഐസി മ്യൂച്വല്‍ ഫണ്ട് പുറത്തിറക്കിയിരിക്കുന്നത്.
പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ഫെബ്രുവരി ഏഴിനു സമാപിക്കും. വൈവിധ്യമാര്‍ന്ന ആസ്തികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല മൂലധന ലാഭം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
65 ശതമാനം നിഫ്റ്റി 500 കമ്പനികളിലും 25 ശതമാനം നിഫ്റ്റിയുടെ സംയുക്ത കടപ്പത്ര സൂചികയിലും 10 ശതമാനം ആഭ്യന്തര സ്വര്ണവിലയിലുമാണു നിക്ഷേപിക്കുകയെന്ന് അധികൃതർ അറിയിച്ചു.