തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് മൂ​​​ല​​​ധ​​​ന നി​​​ക്ഷേ​​​പം കു​​​റ​​​ഞ്ഞു വ​​​രു​​​ന്നു. ക​​​ട​​​മെ​​​ടു​​​ക്കു​​​ന്ന പ​​​ണം നി​​​ത്യ​​​നി​​​ദാ​​​ന ചെ​​​ല​​​വു​​​ക​​​ൾ​​​ക്ക് വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്നു എ​​​ന്നാ​​​ണി​​​തു കാ​​​ണി​​​ക്കു​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം റ​​​വ​​​ന്യു ചെ​​​ല​​​വു​​​ക​​​ൾ വ​​​ർ​​​ധി​​​ച്ചു വ​​​രു​​​ന്നു. 2023-24 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ അ​​​ക്കൗ​​​ണ്ട​​​ന്‍റ ജ​​​ന​​​റ​​​ലി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ളി​​​ലാ​​​ണി​​​തു വ്യ​​​ക്ത​​​മാ​​​യ​​​ത്.

2023-24 ൽ 1,42,626.34 ​​​കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു റ​​​വ​​​ന്യു ചെ​​​ല​​​വ്. ത​​​ലേ​​​വ​​​ർ​​​ഷം ഇ​​​ത് 1,41,950.94 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. 0.48 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന. അ​​​തേ​​​സ​​​മ​​​യം ഇ​​​തേ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ മൂ​​​ല​​​ധ​​​ന ചെ​​​ല​​​വ് 13,996.56 കോ​​​ടി​​​യി​​​ൽ നി​​​ന്ന് 13,584.45 കോ​​​ടി രൂ​​​പ​​​യാ​​​യി കു​​​റ​​​ഞ്ഞു. 2.94 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ കു​​​റ​​​വാ​​​ണു​​​ണ്ടാ​​​യ​​​ത്.

ജി​​​എ​​​സ്ടി പി​​​രി​​​വി​​​ൽ ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ 3.56 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന മാ​​​ത്ര​​​മാ​​​ണു​​​ണ്ടാ​​​യ​​​ത്. 29,513.28 കോ​​​ടി രൂ​​​പ​​​യി​​​ൽ നി​​​ന്ന് 2023-24 ൽ ​​​ജി​​​എ​​​സ്ടി 30,563.60 കോ​​​ടി രൂ​​​പ​​​യാ​​​യാ​​​ണു വ​​​ർ​​​ധി​​​ച്ച​​​ത്. കൂ​​​ടാ​​​തെ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ൽ നി​​​ന്ന് 737.88 കോ​​​ടി രൂ​​​പ​​​യു​​​ടെ ജി​​​എ​​​സ്ടി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​വും ല​​​ഭി​​​ച്ചു.

ധ​​​ന​​​ഉ​​​ത്ത​​​ര​​​വാ​​​ദ നി​​​യ​​​മം നി​​​ഷ്ക​​​ർ​​​ഷി​​​ച്ചി​​​ട്ടു​​​ള്ള ല​​​ക്ഷ്യ​​​ങ്ങ​​​ൾ കൈ​​​വ​​​രി​​​ക്കു​​​ന്ന​​​തി​​​ലും സം​​​സ്ഥാ​​​ന​​​ത്തി​​​നു പൂ​​​ർ​​​ണ​​​വി​​​ജ​​​യം കൈ​​​വ​​​രി​​​ക്കാ​​​നാ​​​യി​​​ല്ല. റ​​​വ​​​ന്യു​​​ക​​​മ്മി പൂ​​​ർ​​​ണ​​​മാ​​​യും ഇ​​​ല്ലാ​​​താ​​​ക്കു​​​ക​​​യും 0.8 ശ​​​ത​​​മാ​​​നം മി​​​ച്ചം കൈ​​​വ​​​രി​​​ക്ക​​​ണ​​​മെ​​​ന്നും നി​​​യ​​​മം വ്യ​​​വ​​​സ്ഥ ചെ​​​യ്തി​​​രു​​​ന്നു. എ​​​ന്നാ​​​ൽ 18,140.19 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​മ്മി 2023-24 ൽ ​​​ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.


ഇ​​​ത് സം​​​സ്ഥാ​​​ന ആ​​​ഭ്യ​​​ന്ത​​​ര വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ 1.58 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. ക​​​ട​​​വും ബാ​​​ധ്യ​​​ത​​​ക​​​ളും 33.70 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ ക​​​വി​​​യ​​​രു​​​തെ​​​ന്ന നി​​​ബ​​​ന്ധ​​​ന​​​യും പാ​​​ലി​​​ക്കാ​​​നാ​​​യി​​​ല്ല. യ​​​ഥാ​​​ർ​​​ഥ ക​​​ടം 36.23 ശ​​​ത​​​മാ​​​ന​​​മാ​​​യി. എ​​​ന്നാ​​​ൽ ധ​​​ന​​​ക​​​മ്മി നാ​​​ലു ശ​​​ത​​​മാ​​​ന​​​ത്തി​​​നു​​​ള്ളി​​​ലാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ബ​​​ന്ധ​​​ന പാ​​​ലി​​​ക്കാ​​​നാ​​​യി. 2.99 ശ​​​ത​​​മാ​​​ന​​​മാ​​​ണി​​​ത്.

നി​​​കു​​​തി, നി​​​കു​​​തി​​​യേ​​​ത​​​ര വ​​​രു​​​മാ​​​ന​​​മു​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ വ​​​ര​​​വി​​​ന​​​ങ്ങ​​​ളും ബ​​​ജ​​​റ്റി​​​ൽ ക​​​ണ​​​ക്കു​​​കൂ​​​ട്ടി​​​യ​​​തി​​​ലേ​​​ക്കാ​​​ൾ കു​​​റ​​​വാ​​​യി​​​രു​​​ന്നു. ബ​​​ജ​​​റ്റി​​​ൽ ക​​​ണ​​​ക്കു​​​കൂ​​​ട്ടി​​​യ​​​തി​​​ന്‍റെ 93.76 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു നി​​​കു​​​തി വ​​​രു​​​മാ​​​നം.

നി​​​കു​​​തി​​​യേ​​​ത​​​ര വ​​​രു​​​മാ​​​ന​​​മാ​​​ക​​​ട്ടെ 95.65 ശ​​​ത​​​മാ​​​ന​​​വും. ഗ്രാ​​​ന്‍റ് ഇ​​​ൻ എ​​​യ്ഡ് വ​​​രു​​​മാ​​​നം ബ​​​ജ​​​റ്റ് ക​​​ണ​​​ക്കി​​​ന്‍റെ 76.06 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മേ എ​​​ത്തി​​​യു​​​ള്ളൂ. ആ​​​കെ റ​​​വ​​​ന്യു വ​​​രു​​​മാ​​​നം ബ​​​ജ​​​റ്റി​​​ൽ ക​​​ണ​​​ക്കു​​​കൂ​​​ട്ടി​​​യ​​​തി​​​ന്‍റെ 91.93 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. 51,856.38 കോ​​​ടി രൂ​​​പ ക​​​ട​​​മെ​​​ടു​​​ക്കാ​​​മെ​​​ന്നു ബ​​​ജ​​​റ്റി​​​ൽ ക​​​ണ​​​ക്കു​​​കൂ​​​ട്ടി​​​യെ​​​ങ്കി​​​ലും യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ ക​​​ടം 34,258.05 കോ​​​ടി രൂ​​​പ​​​യാ​​​ണ്. ക​​​ണ​​​ക്കു​​​കൂ​​​ട്ടി​​​യ​​​തി​​​ന്‍റെ 66.06 ശ​​​ത​​​മാ​​​നം മാ​​​ത്രം. 2024 മാ​​​ർ​​​ച്ച് 31ന് ​​​സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ക​​​ട​​​ബാ​​​ധ്യ​​​ത 4,15,221.15 കോ​​​ടി രൂ​​​പ​​​യാ​​​ണ്.