രൂപയും വീണു
Wednesday, January 22, 2025 12:20 AM IST
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിലുണ്ടായ കനത്ത ഇടിവിനൊപ്പം ഡോളറിനെതിരേ രൂപയ്ക്കും ഇന്നലെ നഷ്ടം. രൂപയുടെ മൂല്യം 14 പൈസ നഷ്ടത്തിൽ 86.59ൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക ഉയർന്നതും ഓഹരി വിപണിയിലുണ്ടായ ഉയർന്ന വിറ്റഴിക്കലുമാണ് രൂപയ്ക്കു തിരിച്ചടിയായത്. ഡോണൾഡ് ട്രംപ് മെക്സിക്കോയ്ക്കും കാനഡയ്ക്കും താരിഫ് പ്രഖ്യാപിച്ചതിനു പിന്നാലെ ഡോളർ സൂചിക 108.66ലെത്തി.
86.28ലാണ് ഇന്നലെ രൂപയുട വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ 86.28ലെത്തിയ രൂപയുടെ മൂല്യം 86.59ലേക്കു പതിക്കുകയായിരുന്നു. തിങ്കളാഴ്ച 86.45ലാണ് ക്ലോസ് ചെയ്തത്.