സര്‍ക്കാര്‍ സ്കൂളുകളില്‍ മുത്തൂറ്റ് പദ്ധതി
Wednesday, January 22, 2025 12:19 AM IST
കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് അഞ്ചു സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകളുടെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്തുന്നതിനായി പുതിയ പദ്ധതിക്ക് തുടക്കമിട്ടു.
ഇതിന്റെ ഭാഗമായി 2024-25 അധ്യയനവര്‍ഷം കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന, കര്‍ണാടക എന്നിവിടങ്ങളിലെ 150 സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ലൈബ്രറി കിറ്റുകള്‍ വിതരണം ചെയ്തു.
സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള പുസ്തകങ്ങളും മറ്റ് പഠനോപകരണങ്ങളും നല്‍കിയെന്ന് അധികൃതര്‍ അറിയിച്ചു.