യുക്രെയ്നു നേർക്ക് ആക്രമണം തുടർന്ന് റഷ്യ
Monday, April 7, 2025 1:12 AM IST
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്നു പേർക്കു പരിക്കേറ്റു. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകർന്നു. മധ്യ യുക്രെയ്ൻ നഗരമായ ക്രിവി റിയയിൽ റഷ്യൻ ആക്രമണത്തിൽ മരണം 19 ആയി. നഗരത്തിൽ 44 അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾക്കും 23 സ്വകാര്യ വീടുകൾക്കും കേടുപാടുണ്ടായി.
സൈനികകമാൻഡർമാരും പാശ്ചാത്യ ഇൻസ്ട്രക്ടർമാരും യോഗം ചേർന്ന റസ്റ്ററന്റിനു നേർക്കു തങ്ങൾ നടത്തിയ ആക്രമണത്തിൽ 85 സൈനികരും വിദേശ ഓഫീസർമാരും കൊല്ലപ്പെട്ടുവെന്ന് റഷ്യ അവകാശപ്പെട്ടു. എന്നാൽ, ഇക്കാര്യം യുക്രെയ്ൻ നിഷേധിച്ചു.