ജർമനിയിൽ ആക്രമണം
Tuesday, March 4, 2025 3:38 AM IST
ബെർലിൻ: പടിഞ്ഞാറൻ ജർമനിയിലെ മാൻഹെയിം നഗരത്തിൽ ജനക്കൂട്ടത്തിലേക്കു കാറോടിച്ചു കയറ്റി നടത്തിയ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു.
നഗരമധ്യത്തിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.