യുക്രെയ്നിൽ പട്ടാളനിയമം നീട്ടി
Thursday, April 17, 2025 12:40 AM IST
കീവ്: റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്നിൽ പട്ടാളനിയമം ഓഗസ്റ്റ് വരെ നീട്ടാൻ പാർലമെന്റ് തീരുമാനിച്ചു. ഇതു സംബന്ധിച്ച ബില്ലിനെ 357 പേർ അനുകൂലിച്ചപ്പോൾ ഒരാൾ മാത്രമാണ് എതിർത്തത്.
കാലാവധി തീർന്ന പ്രസിഡന്റ് സെലൻസ്കിക്കുമേൽ തെരഞ്ഞെടുപ്പു നടത്താൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ് സമ്മർദം ചെലുത്തുന്നതിനിടെയാണിത്.