ഇറാന്റെ ഭീഷണി ട്രംപിന് മുന്നറിയിപ്പ്
Wednesday, September 25, 2024 11:52 PM IST
വാഷിംഗ്ടൺ ഡിസി: ഇറാന്റെ വധശ്രമങ്ങളെക്കുറിച്ച് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് യുഎസ് ഇന്റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പു നല്കി.
നവംബറിലെ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിനെ വധിച്ച് അമേരിക്കയിൽ അരാജകത്വം വിതയ്ക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നു ട്രംപിന്റെ പ്രചാരണ ടീം അറിയിച്ചു.