ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ക്രി​സ്തു​പ്ര​തി​മ ഇ​നി ഇ​ന്തോ​നേ​ഷ്യക്കു സ്വ​ന്തം
ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ക്രി​സ്തു​പ്ര​തി​മ ഇ​നി ഇ​ന്തോ​നേ​ഷ്യക്കു സ്വ​ന്തം
Monday, September 23, 2024 12:27 AM IST
ജ​​ക്കാ​​ർ​​ത്ത: ലോ​​ക​​ത്തി​​ൽ ഏ​​റ്റ​​വും ഉ​​യ​​ര​​മു​​ള്ള ക്രി​​സ്തു​​പ്ര​​തി​​മ ഇ​​നി മു​​സ്‌​​ലിം ഭൂ​​രി​​പ​​ക്ഷ രാ​​ജ്യ​​മാ​​യ ഇ​​ന്തോ​​നേ​​ഷ്യ​​ക്കു സ്വ​​ന്തം. 61 മീ​​റ്റ​​ര്‍ ഉ​​യ​​ര​​മു​​ള്ള പ്ര​​തി​​മ നോ​​ർ​​ത്ത് സു​​മാ​​ത്ര പ്ര​​വി​​ശ്യ​​യി​​ലെ സ​​മോ​​സി​​ര്‍ റീ​​ജ​​ന്‍​സി​​യി​​ലെ തോ​​ബ ത​​ടാ​​ക​​ത്തി​​നു സ​​മീ​​പ​​മു​​ള്ള സി​​ബി​​യാ​​ബി​​യ കു​​ന്നി​​ലാ​​ണു സ്ഥാ​​പി​​ച്ച​​ത്.

ക​​ഴി​​ഞ്ഞ​ദി​​വ​​സം ഇ​​ന്തോ​​നേ​​ഷ്യ​​ന്‍ ബി​​ഷ​​പ്സ് കോ​​ണ്‍​ഫ​​റ​​ന്‍​സ് പ്ര​​സി​​ഡ​​ന്‍റ് ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ.​​അ​​ന്‍റോ​​ണി​​യ​​സ് സു​​ബി​​യാ​​ന്‍റോ ബെ​​ഞ്ച​​മി​​ന്‍ ഇ​​തി​​ന്‍റെ ആ​​ശീ​​ർ​​വാ​​ദ​​വും ഉ​​ദ്ഘാ​​ട​​ന​​വും നി​​ര്‍​വ​​ഹി​​ച്ചു.

ഈ ​​കു​​ന്ന് ദൈ​​വ​​ത്താ​​ൽ അ​​നു​​ഗ്ര​​ഹി​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും ആ​​ളു​​ക​​ളു​​ടെ വി​​ശ്വാ​​സം ശ​​ക്തി​​പ്പെ​​ടാ​​ൻ ഈ ​​സ്ഥ​​ലം നി​​മി​​ത്ത​​മാ​​കു​​മെ​​ന്നും ആ​​ർ​​ച്ച്ബി​​ഷ​​പ് പ​​റ​​ഞ്ഞു. ബ്ര​​സീ​​ലി​​ലെ റി​​യോ ഡി ​​ജ​​നീ​​റോ​​യി​​ലെ ക്രൈ​​സ്റ്റ് ദ ​​റി​​ഡീ​​മ​​ര്‍ പ്ര​​തി​​മ​​യേ​​ക്കാ​​ള്‍ 20 മീ​​റ്റ​​ര്‍ ഉ​​യ​​രം ഈ ​​പ്ര​​തി​​മ​​യ്ക്ക് കൂ​​ടു​​ത​​ലു​​ണ്ട്. ക്രൈ​​സ്റ്റ് ദ ​​റി​​ഡീ​​മ​​ർ പ്ര​​തി​​മ​​യു​​ടെ ഉ​​യ​​രം 39.6 മീ​​റ്റ​​റാ​​ണ്.


ക​​ഴി​​ഞ്ഞ ആ​​റി​​ന് ഇ​​ന്തോ​​നേ​​ഷ്യ​​ന്‍ സ​​ന്ദ​​ര്‍​ശ​​ന​​ത്തി​​നി​​ടെ ജ​​ക്കാ​​ര്‍​ത്ത​​യി​​ലെ വ​​ത്തി​​ക്കാ​​ന്‍ സ്ഥാ​​ന​​പ​​തി കാ​​ര്യാ​​ല​​യ​​ത്തി​​ല്‍ വ​​ച്ച് ഈ ​​പ്ര​​തി​​മ​​യു​​ടെ ചെ​​റു​​പ​​തി​​പ്പ് ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ​​യെ കാ​​ണി​​ക്കു​​ക​​യും മാ​​ർ​​പാ​​പ്പ അ​​ത് ആ​​ശീ​​ര്‍​വ​​ദി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.

പ്ര​​തി​​മ​​യ്ക്കു താ​​ഴെ​​യാ​​യി ആ​​ലേ​​ഖ​​നം ചെ​​യ്ത പ്രാ​​ർ​​ഥ​​ന​​യി​​ല്‍ മാ​​ർ​​പാ​​പ്പ​​യു​​ടെ ഒ​​പ്പും ചേ​​ര്‍​ത്തി​​ട്ടു​​ണ്ട്. മേ​​ഡ​​ന്‍ അ​​തി​​രൂ​​പ​​ത​​യും സി​​ബോ​​ള്‍​ഗ രൂ​​പ​​ത​​യും ഉ​​ള്‍​പ്പെ​​ടു​​ന്ന നോ​​ര്‍​ത്ത് സു​​മാ​​ത്ര, ഇ​​ന്തോ​​നേ​​ഷ്യ​​യി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ക്രൈ​​സ്ത​​വ​​രു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ്. ഇ​​വി​​ടു​​ത്തെ 15 ദ​​ശ​​ല​​ക്ഷം ജ​​ന​​സം​​ഖ്യ​​യി​​ല്‍ 1.1 ദ​​ശ​​ല​​ക്ഷം ക​​ത്തോ​​ലി​​ക്ക​​രു​​ണ്ട്. 4.01 ദ​​ശ​​ല​​ക്ഷം പ്രോ​​ട്ട​​സ്റ്റ​​ന്‍റു​​കാ​​രു​​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.