വളർത്തുനായയുടെ ആക്രമണത്തിൽ ഏഴു മാസം പ്രായമുള്ള ശിശു മരിച്ചു
Monday, April 14, 2025 12:58 AM IST
വാഷിംഗ്ടൺ ഡിസി: വളർത്തുനായയുടെ ആക്രമണത്തിൽ ഏഴു മാസം പ്രായമുള്ള ശിശു മരിച്ചു. അമേരിക്കയിലെ കൊളംബസ് നഗരത്തിലാണു സംഭവം. കാമറോൺ ടേണർ-മക്കൻസി കോപ്ലി ദന്പതികളുടെ മകളായ എലീസാ ടേണർ ആണു മരിച്ചത്.
ദന്പതികൾ വളർത്തിയിരുന്ന മൂന്ന് പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായകളിലൊന്നാണ് കുഞ്ഞിനെ ആക്രമിച്ചത്. വളരെ പെട്ടെന്ന് പ്രകോപിതനായ നായ കുഞ്ഞിനെ കടിക്കുകയായിരുന്നു. എല്ലാ ദിവസവും ഈ നായ കുഞ്ഞിനൊപ്പം ചെലവഴിച്ചിരുന്നതായി ദന്പതികൾ പറഞ്ഞു.
മൂന്നു നായകളെയും മൃഗസംരക്ഷണ വകുപ്പ് കൊണ്ടുപോയി. അന്വേഷണം നടത്തിയശേഷം നായകളുടെ ഭാവി സംബന്ധിച്ച തീരുമാനം എടുക്കുമെന്ന് അധികൃതർ പറഞ്ഞു.