മ്യാൻമറിൽ ഭൂചലനം
Monday, April 14, 2025 12:58 AM IST
യാങ്കോൺ: മ്യാൻമറിൽ വീണ്ടും ഭൂചലനം. ഇന്നലെ രാവിലെ സെൻട്രൽ മ്യാൻമറിലെ മെയ്ക്തിലായ്ക്കു സമീപം 5.5 തീവ്രത രേഖപ്പെടുത്തിയ ചലനമാണുണ്ടായത്.
ആളപായവും നാശനഷ്ടവും ഉണ്ടായില്ലെന്നാണു പ്രാഥമിക റിപ്പോർട്ട്. മാർച്ച് 28ന് മ്യാൻമറിലുണ്ടായ ഉഗ്ര ഭൂകന്പത്തിൽ 3,649 പേർ മരിക്കുകയും 5,018 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.