ടെൽ അവീവിൽ സ്ഫോടനം; അക്രമി കൊല്ലപ്പെട്ടു
Tuesday, August 20, 2024 1:17 AM IST
ടെൽ അവീവ്: ടെൽ അവീവിൽ ഞായറാഴ്ച രാത്രിയുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു, മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
സ്ഫോടനം നടത്തിയ ആളാണ് കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നതായി പോലീസും സുരക്ഷാ ഏജൻസിയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.
അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഹമാസും ഇസ്ലാമിക് ജിഹാദും ഏറ്റെടു ത്തു.