വെനസ്വേലയിൽ വോട്ടെടുപ്പ്
Monday, July 29, 2024 12:51 AM IST
കാരക്കാസ്: വെനസ്വേലയിൽ ഇന്നലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നു. 25 വർഷമായി ഭരിക്കുന്ന സോഷ്യലിസ്റ്റ് പിഎസ്യുവി പാർട്ടി കനത്ത തിരിച്ചടി നേരിട്ടേക്കുമെന്നാണ് പറയുന്നത്. മൂന്നാം ഊഴത്തിനായി മത്സരിക്കുന്ന പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി എഡ്മണ്ടോ ഗോൺസാലസ് വെല്ലുവിളി ഉയർത്തുന്നു.
ഹ്യൂഗോ ഷാവേസിന്റെ നിര്യാണത്തിനു പിന്നാലെ 2013ലാണ് മഡുറോ അധികാരത്തിലേറിയത്. 2018ലെ തെരഞ്ഞെടുപ്പിൽ മഡുറോ വിജയിച്ചത് വലിയ ക്രമക്കേട് നടത്തിയാണെന്ന ആരോപണമുണ്ട്. ഇക്കുറിയും മഡുറോ തെരഞ്ഞെടുപ്പിൽ അട്ടിമറിക്കു ശ്രമിച്ചേക്കുമെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.