യുഎസിൽ വെടിവയ്പ്; മൂന്നു പേർ കൊല്ലപ്പെട്ടു
Tuesday, July 2, 2024 12:00 AM IST
സിൻസിനാറ്റി: അമേരിക്കയിലെ സിൻസിനാറ്റി യൂണിവേഴ്സിറ്റി കാമ്പസിനു സമീപമുണ്ടായ വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. രണ്ടു പേർക്കു പരിക്കേറ്റു. വെടിവയ്പുമായി ബന്ധപ്പെട്ട് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പുലർച്ചെ യായിരുന്നു സംഭവം.