അഫ്ഗാനിൽ മോസ്കിൽ ആക്രമണം; ആറു പേർ കൊല്ലപ്പെട്ടു
Wednesday, May 1, 2024 2:08 AM IST
കാബൂൾ: അഫ്ഗാനിസ്ഥാനിൽ തോക്കുധാരികൾ മോസ്കിൽ നടത്തിയ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ അഫ്ഗാനിലെ ഷിയ മോസ്കിനു നേരേയാണ് ആക്രമണമുണ്ടായത്.
മോസ്കിൽ ഇരച്ചുകയറിയ തോക്കുധാരികൾ വിശ്വാസികൾക്കു നേരേ വെടിയുതിർക്കുകയായിരുന്നു.
മോസ്കിലെ ഇമാമും ആക്രമണത്തിൽ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി ഹെരാത് പ്രവിശ്യയിലെ ഗുസരയിലാണ് ആക്രമണമുണ്ടായത്.