ദോ​​ഹ: ഖ​​ത്ത​​ർ സെ​​ന്‍റ് തോ​​മ​​സ് സീ​​റോ മ​​ല​​ബാ​​ർ പ​​ള്ളി​​യു​​ടെ സി​​ൽ​​വ​​ർ ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ഖ​​ത്ത​​ർ മി​​നി​​സ്ട്രി ഓ​​ഫ് പ​​ബ്ലി​​ക് ഹെ​​ൽ​​ത്ത്, ഖ​​ത്ത​​ർ ഡ​​യ​​ബെ​​റ്റ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ, ഇ​​ന്ത്യ​​ൻ ഡോ​​ക്ടേ​​ഴ്സ് ക്ല​​ബ് എ​​ന്നി​​വ​​രു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് മെ​​ഗാ മെ​​ഡി​​ക്ക​​ൽ ക്യാ​​ന്പ് ന​​ട​​ത്തി.

റി​​വോ​​ളി വി​​ഷ​​ൻ പ​​രി​​പാ​​ടി​​യു​​ടെ മു​​ഖ്യ പ്ര​​ായോ​​ജ​​ക​​രാ​​യി​​രു​​ന്നു. നൂ​​റു​​ക​​ണ​​ക്കി​​നു രോ​​ഗി​​ക​​ൾ പ​​ങ്കെ​​ടു​​ത്ത ക്യാ​​ന്പി​​ൽ 25 ഡോ​​ക്ട​​ർ​​മാ​​രും 50 പാ​​രാ​​മെ​​ഡി​​ക്ക​​ൽ സ്റ്റാ​​ഫ് അം​​ഗ​​ങ്ങ​​ളും സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചു.

ഖ​​ത്ത​​ർ ഡ​​യ​​ബെ​​റ്റ​​സ് അ​​സോ​​സി​​യേ​​ഷ​​നി​ലെ ഡോ. ​​അ​​ഹ​​മ്മ​​ദ് ഏ​​ല​​സോ​​യ്ത്തി, പി.​​വി. അ​​ഷ്റ​​ഫ്, ഖ​​ത്ത​​റി​​ലെ പ്ര​​മു​​ഖ സീ​​നി​​യ​​ർ ഇ​​ന്ത്യ​​ൻ ഡോ​​ക്ട​​ർ ഡോ. ​​മോ​​ഹ​​ൻ തോ​​മ​​സ് എ​​ന്നി​​വ​​ർ ക്യാ​​ന്പി​​ൽ പ​​ങ്കെ​​ടു​​ത്തു. ദ​​ന്ത പ​​രി​​പാ​​ല​​നം ഉ​​ൾ​​പ്പെ​​ടെ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ൽ ബോ​​ധ​​വ​​ത്ക​​ര​​ണ​​വും ന​​ട​​ത്തി.

സെ​​ന്‍റ് തോ​​മ​​സ് സീ​​റോ മ​​ല​​ബാ​​ർ പ​​ള്ളി വി​​കാ​​രി ഫാ. ​​നി​​ർ​​മ​​ൽ വേ​​ഴ​​പ​​റ​​ന്പി​​ൽ ക്യാ​​ന്പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി ഫാ. ​​ബി​​ജു മാ​​ധ​​വ​​ത്ത്, ജൂ​​ബി​​ലി ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ ജൂ​​ട്ട​​സ് പോ​​ൾ, ക​​ൺ​​വീ​​ന​​ർ​​മാ​​രാ​​യ സി​​ജി നൈ​​ജു, ഡോ. ​​സൈ​​ബു ജോ​​ർ​​ജ്, മി​​നി സി​​ബി, ബി​​ന്ദു ലി​​ൻ​​സ​​ൺ, ക​​മ്മി​​റ്റി ക​​ൺ​​വീ​​ന​​ർ​​മാ​​രാ​​യ മ​​നോ​​ജ് മാ​​ത്യു, ജൈ​​നാ​​സ് ജോ​​ർ​​ജ്, ജ​​യിം​​സ് ഡൊ​​മി​​നി​​ക് തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ല്കി.