യുഎസിലെ ഷോപ്പിംഗ് മാളിൽ വെടിവയ്പ്; ഏഴുപേർക്ക് പരിക്ക്
Monday, April 1, 2024 1:12 AM IST
ഇന്ത്യനാപോളിസ്: യുഎസിലെ ഇന്ത്യനാപോളിസിലെ ഷോപ്പിംഗ് മാളിലുണ്ടായ വെടിവയ്പിൽ ഏഴ് കൗമാരക്കാർക്കു പരിക്കേറ്റു. ശനിയാഴ്ച രാത്രി പ്രാദേശിക സമയം 11.30ന് സർക്കിൾ സെന്റർ മാളിലായിരുന്നു വെടിവയ്പുണ്ടായത്. 12നും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണു പരിക്കേറ്റത്.
ഒന്നിലധികം പേർ സംഭവത്തിൽ ഉൾപ്പെട്ടതായാണു പോലീസ് കരുതുന്നത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.