പാക്കിസ്ഥാൻ ഭീകരാക്രമണം; അഞ്ചു ഭടന്മാർ കൊല്ലപ്പെട്ടു
Saturday, December 16, 2023 12:48 AM IST
പെഷവാർ: പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലുണ്ടായ ഭീകരാക്രമണങ്ങളിൽ അഞ്ചു സുരക്ഷാ ഭടന്മാരും നാലു ഭീകരരും കൊല്ലപ്പെട്ടു.
ടാങ്ക് ജില്ലയിലെ പോലീസ് ലൈനിലുണ്ടായ ആദ്യ ആക്രമണത്തിൽ മൂന്നു പോലീസുകാരാണു കൊല്ലപ്പെട്ടത്.
ഭീകരർ പോലീസ് ഓഫീസിന്റെ പ്രവേശനകവാടത്തിൽ ചാവേർ സ്ഫോടനം നടത്തി ഇരച്ചുകയറുകയായിരുന്നു. നാലു ഭീകരർ കൊല്ലപ്പെട്ടു. അൻസാറുൾ ജിഹാദ് എന്ന തീവ്രവാദ സംഘടന സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റു.
നെല്ലാ ബാരയിൽ പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത ചെക്പോസ്റ്റിനു നേർക്കുണ്ടായ മറ്റൊരു ആക്രമണത്തിൽ രണ്ട് ജവാന്മാരും കൊല്ലപ്പെട്ടു.