ഇറ്റാലിയൻ ആശുപത്രിയിൽ തീപിടിത്തം; മൂന്നു പേർ മരിച്ചു
Sunday, December 10, 2023 1:33 AM IST
റോം: ഇറ്റലിയിൽ ആശുപത്രി തീപിടിത്തത്തിൽ മൂന്നു വയോധികർ മരിച്ചു. റോമിനോടു ചേർന്ന തിവോളിയിൽ വെള്ളിയാഴ്ച അർധരാത്രിയായിരുന്നു സംഭവം.
ആശുപത്രിയിലുണ്ടായിരുന്ന ഇരുനൂറോളം പേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി. 76നും 86നും ഇടയിൽ പ്രായമുള്ള രണ്ടു പുരുഷന്മാരും ഒരു വനിതയുമാണ് മരിച്ചത്.