റഷ്യൻ അതിർത്തികൾ അടച്ച് ഫിൻലാൻഡ്
Sunday, November 19, 2023 12:21 AM IST
ഹെൽസിങ്കി: റഷ്യൻ അതിർത്തിയിലെ നാലു ചെക് പോസ്റ്റുകൾ ഫിൻലാൻഡ് അടച്ചു. സിറിയ, ഇറാക്ക്, യെമൻ എന്നിവിടങ്ങളിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരെ റഷ്യ ഫിൻലാൻഡിലേക്കു കടത്തിവിടുന്നു എന്നാരോപിച്ചാണിത്. ഫിൻലാൻഡ് നാറ്റോയിൽ ചേർന്നതിനു പ്രതികാരമായിട്ടാണ് റഷ്യ ഇതു ചെയ്യുന്നതെന്നും പറയുന്നു.
ഒരാഴ്ചയ്ക്കിടെ മുന്നൂറോളം അഭയാർഥികൾ റഷ്യൻ അതിർത്തി വഴി ഫിൻലാൻഡിലെത്തി. ഉഭയകക്ഷിബന്ധം തകർക്കുന്നതിലൂടെ ഫിൻലാൻഡ് വലിയ അബദ്ധം കാണിക്കുകയാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു.
ഫിൻലാൻഡുമായി സംഘർഷത്തിന് റഷ്യക്കു താത്പര്യമില്ലെന്നും കൂട്ടിച്ചേർത്തു. ഫിൻലാൻഡിനു റഷ്യയുമായി 1,340 കിലോമീറ്റർ അതിർത്തിയുണ്ട്.