നൈജീരിയയിൽ 37 ക്രൈസ്തവരെ ജിഹാദികൾ കൊലപ്പെടുത്തി
Friday, August 27, 2021 12:57 AM IST
അബുജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ 37 ക്രൈസ്തവരെ ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തി. യെൽവാൻ സൻഗം പ്രവിശ്യയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു ക്രൈസ്തവരെ ഫുലാനി ഭീകരർ കൂട്ടക്കൊല ചെയ്തത്.
വീടുവീടാന്തരം കയറിയിറങ്ങിയ ഭീകരർ ക്രൈസ്തവരെ കൊന്നൊടുക്കുകയായിരുന്നു.
പ്രദേശത്തേക്കുള്ള പാലം നശിപ്പിച്ചതിനാൽ സുരക്ഷാസേനയ്ക്ക് എത്താൻ കഴിഞ്ഞില്ലെന്നു സൈനിക വക്താവ് പറഞ്ഞു.
നൈജീരിയയിൽ ക്രൈസ്തവർ ഏറ്റവുമധികം ഭീഷണി നേരിടുന്നത് ഫൂലാനി ഭീകരരിൽനിന്നാണ്. ലോകത്ത് ഏറ്റവുമധികം ക്രൈസ്തവർ കൊല്ലപ്പെടുന്ന രാജ്യം നൈജീരിയയാണ്. ബൊക്കൊ ഹറാം, ഐഎസ്, ഫുലാനി ഭീകരരാണു ക്രൈസ്തവരെ കൊന്നൊടുക്കുന്നത്. കൊല്ലപ്പെട്ടവരിൽ വൈദികരും ഉൾപ്പെടുന്നു.