ബോൾസെനാരോയുടെ ആരോഗ്യനില വഷളായി
Saturday, April 26, 2025 12:38 AM IST
ബ്രസീലിയ: ഈമാസമാദ്യം ഉദരശസ്ത്രക്രിയയ്ക്കു വിധേയനായ മുൻ ബ്രസീലിയൻ പ്രസിഡന്റ് ജയിർ ബോൾസെനാരോയുടെ ആരോഗ്യനില വഷളായെന്നു ഡോക്ടർമാർ അറിയിച്ചു.
എഴുപതു വയസുള്ള അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. കലാപക്കേസിൽ അഞ്ചു ദിവസത്തിനുള്ള വിചാരണയ്ക്കു ഹാജരാകാൻ നിർദേശിച്ച് കോടതി ഉദ്യോഗസ്ഥൻ ആശുപത്രിയിലെത്തി ബോൾസെനാരോയ്ക്കു നോട്ടീസ് നല്കിയതിനു പിന്നാലെയാണ് ഡോക്ടർമാർ ഇക്കാര്യം അറിയിച്ചത്.
2022ലെ തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെയാണ് ബോൾസെനാരോയുടെ അനുയായികൾ കലാപം നടത്തിയത്.