പഹൽഗാം: അമേരിക്ക ഇന്ത്യക്കൊപ്പം
Saturday, April 26, 2025 12:38 AM IST
വാഷിംഗ്ടൺ ഡിസി: പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരെ വേട്ടയാടുന്ന ഇന്ത്യക്ക് അമേരിക്കയുടെ പിന്തുണയുണ്ടെന്ന് അമേരിക്കയിലെ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ്.
പഹൽഗാമിൽ ഇസ്ലാമിക ഭീകരവാദികൾ 26 ഹിന്ദുക്കളെ കൊല ചെയ്ത സംഭവത്തിൽ അമേരിക്ക ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യയിലെ മുഴുവൻ ജനത്തിനും വേണ്ടി ഞാൻ പ്രാർഥിക്കുന്നു. നിഷ്ഠുരമായ ഈ കൃത്യം നിർവഹിച്ചവരെ വേട്ടയാടുന്ന ഇന്ത്യക്ക് അമേരിക്കയുടെ പിന്തുണ ഉണ്ടെന്ന് തുൾസി ഗബ്ബാർഡ് സോഷ്യൽമീഡിയയിൽ കുറിച്ചു.
നേരത്തേ മോദിയുമായി ഫോണിൽ സംസാരിച്ച പ്രസിഡന്റ് ട്രംപ് ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു.