വത്തിക്കാനിൽ എത്തിയിരിക്കുന്നത് 4000 മാധ്യമപ്രവർത്തകർ
Saturday, April 26, 2025 12:38 AM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്ക ചടങ്ങുകൾ റിപ്പോർട്ട് ചെയ്യാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി വത്തിക്കാനിൽ എത്തിയിരിക്കുന്നത് വൻ മാധ്യമസംഘം.
4000ത്തോളം പേർക്ക് അക്രഡിറ്റേഷൻ നൽകിയതായി വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. സിഎൻഎൻ, ബിബിസി, അൽജസീറ തുടങ്ങി ലോകത്തിലെ മുൻനിര ടെലിവിഷൻ ചാനലുകളെല്ലാം തത്സമയ സംപ്രേഷണം നടത്തുന്നുണ്ട്. വത്തിക്കാൻ റേഡിയോയും വത്തിക്കാൻ ന്യൂസും 15 ഭാഷകളിലായിരിക്കും തത്സമയ സംപ്രേഷണം നടത്തുക.