ജെ​റി ജോ​ർ​ജ്, ബോ​ൺ

വ​​​​​ർ​​​​​ഷം എ​​​​​ഡി 352. ധ​​​​​നി​​​​​ക റോ​​​​​മ​​​​​ൻ ദ​​​​​ന്പ​​​​​തി​​​​​ക​​​​​ളാ​​​​​യ ജൊ​​​​​വാ​​​​​ന്നി​​​​ക്കും ഭാ​​​​​ര്യ​​​​​ക്കും കു​​​​​ട്ടി​​​​​ക​​​​​ൾ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല. ത​​​​​ങ്ങ​​​​​ളു​​​​​ടെ സ്വ​​​​​ത്തു​​​​​വ​​​​​ക​​​​​ക​​​​​ൾ പ​​​​​രി​​​​​ശു​​​​​ദ്ധ ക​​​​​ന്യാ​​​മ​​​​​റി​​​​​യ​​​​​ത്തി​​​​​ന് സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച അ​​​​​വ​​​​​ർ​​​​​ക്ക് ഓ​​​​​ഗ​​​​​സ്റ്റ് അ​​​​​ഞ്ചി​​​​​ന് ഒ​​​​​രു സ്വ​​​​​പ്ന​​​​​മു​​​​​ണ്ടാ​​​​​യി. റോ​​​​​മി​​​​​ലെ എ​​​​​സ്ക്വ​​​​​ിലീ​​​​​ൻ ​കു​​​​​ന്നി​​​​​ൽ പി​​​​​റ്റേ​​​​​ന്ന് മ​​​​​ഞ്ഞു​​​​​ വീ​​​​​ണു കി​​​​​ട​​​​​ക്കു​​​​​ന്ന​​​​​തു കാ​​​​​ണു​​​​​മെ​​​​​ന്നും അ​​​​​വി​​​​​ടെ ഒ​​​​​രു പ​​​​​ള്ളി പ​​​​​ണി​​​​​യ​​​​​ണ​​​​​മെ​​​​​ന്നു​​​​​മാ​​​​​യി​​​​​രു​​​​​ന്നു സ്വ​​​​​പ്ന​​​​​ത്തി​​​​​ൽ ല​​​​​ഭി​​​​​ച്ച നി​​​​​ർ​​​​​ദേ​​​​​ശം.

അ​​​​​ന്നു മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യാ​​​​​യി​​​​​രു​​​​​ന്ന ലി​​​​ബേ​​​​​രി​​​യ​​​​​സി​​​​​നെ അ​​​​​വ​​​​​ർ പോ​​​​​യി ക​​​​​ണ്ടു. അ​​​​​ദ്ദേ​​​​​ഹ​​​​​വും അ​​​​​ങ്ങ​​​​​നെ ഒ​​​​​രു സ്വ​​​​​പ്നം ക​​​​​ണ്ടി​​​​​രു​​​​​ന്നു. അ​​​​​വ​​​​​ർ എ​​​​​സ്ക്വ​​​​​ിലീ​​​​​ൻ കു​​​​​ന്നി​​​​​ലെ​​​​​ത്തി മ​​​​​ഞ്ഞു കാ​​​​​ണു​​​​​ക​​​​​യും അ​​​​​വി​​​​​ടെ പ​​​​​ള്ളി പ​​​​​ണി​​​​​യാ​​​​​ൻ നി​​​​​ശ്ച​​​​​യി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. അ​​​​​തു​​​​​കൊ​​​​​ണ്ട് ആ ​​​​​പ​​​​​ള്ളി​​​​​ക്ക് മ​​​​​ഞ്ഞു​​​​​മാ​​​​​താ​​​​​വി​​​​​ന്‍റെ പ​​​​​ള്ളി എ​​​​​ന്ന് പേ​​​​​രു​​​​​ണ്ട്. ലി​​​​​ബേ​​​​​രി​​​​​യ​​​​​ൻ ബ​​​​​സി​​​​​ലി​​​​​ക്ക എ​​​​​ന്നും അ​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്നു.

എ​​​​​ഡി 432ൽ ​​​​​സി​​​​​ക്സ്റ്റ​​​​​സ് മൂ​​​​​ന്നാ​​​​​മ​​​​​ൻ പാ​​​​​പ്പാ ഇ​​​​​വി​​​​​ടെ ബൃ​​​​​ഹ​​​​​ത്താ​​​​​യ ഒ​​​​​രു പ​​​​​ള്ളി​​​​​ക്ക് ശി​​​​​ല​​​​​യി​​​​​ട്ടു. വ​​​​​ലി​​​​​യ റോ​​​​​മ​​​​​ൻ ബ​​​​​സി​​​​​ലി​​​ക്ക​​​​​ക​​​ളു​​​​​ടെ ആ​​​​​കൃ​​​​​തി​​​​​യി​​​​​ൽ (302 അ​​​​​ടി നീ​​​​​ളം, 260 അ​​​​​ടി വീ​​​​​തി, 246 അ​​​​​ടി ഉ​​​​​യ​​​​​രം) പ​​​​​ണി​​​​​യ​​​​​പ്പെ​​​​​ട്ട ഈ ​​​​​പ​​​​​ള്ളി ഒ​​​​​രു ഭൂ​​​​​ക​​​​​ന്പ​​​​​ത്തെ അ​​​​​തി​​​​​ജീ​​​​​വി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. പ​​​​​ല​​​​​ത​​​​​വ​​​​​ണ പു​​​​​തു​​​​​ക്കി​​​​​പ്പ​​​​​ണി​​​​​ത പ​​​​​ള്ളി​​​​​യു​​​​​ടെ ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ രൂ​​​​​പം 1740ക​​​​​ളി​​​​​ൽ കൈ​​​​​വ​​​​​ന്ന​​​​​താ​​​​​ണ്.

പ​​​​​രി​​​​​ശു​​​​​ദ്ധ മ​​​​​റി​​​​​യ​​​​​ത്തെ ദൈ​​​​​വ​​​​​മാ​​​​​താ​​​​​വാ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച എ​​​​​ഫേ​​​​​സൂ​​​​​സ് സൂ​​​​​ന​​​​​ഹ​​​​​ദോ​​​​​സി​​​​​നു​​​​​ശേ​​​​​ഷം (എ​​​​​ഡി 431) ഉ​​​​​ട​​​​​നെ​​​​​യാ​​​​​ണ് ഈ ​​​​​പ​​​​​ള്ളി പ​​​​​ണി​​​​​ത​​​​​ത്. പ​​​​​രി​​​​​ശു​​​​​ദ്ധ ക​​​​​ന്യ​​​​​ാ​​​​​മ​​​​​റി​​​​​യ​​​​​ത്തി​​​​​ന്‍റെ വ​​​​​ലി​​​​​യ പ​​​​​ള്ളി (സാ​​​​​ന്താ മ​​​​​രി​​​​​യ മ​​​​​ജോ​​​​​രെ എ​​​​​ന്ന് ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ) എ​​​​​ന്നാ​​​​​ണ് പേ​​​​​ര്. റോ​​​​​മി​​​​​ലെ നാ​​​​​ല് മേ​​​​​ജ​​​​​ർ അ​​​​​ഥ​​​​​വാ പാ​​​​​ട്രി​​​​​യാ​​​​​ർ​​​​​ക്ക​​​​​ൽ ബ​​​​​സി​​​​​ലി​​​​​ക്ക​​​​​ക​​​​​ളി​​​​​ൽ ഒ​​​​​ന്നാ​​​​​ണി​​​​​ത്. അ​​​​​തു​​​​​പോ​​​​​ലെ വി​​​​​ശു​​​​​ദ്ധ വത്സ​​​​​ര​​​​​ത്തി​​​​​ലെ ഏ​​​​​ഴു പ​​​​​ര​​​​​ന്പ​​​​​രാ​​​​​ഗ​​​​​ത തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ന പ​​​​​ള്ളി​​​​​ക​​​​​ളി​​​​​ൽ ഒ​​​​​ന്നും.

റോ​മാ​ന​ഗ​രം ഏ​ഴു കു​ന്നു​ക​ളി​ലാ​ണു പ​ണി​യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​വ​യി​ലൊ​ന്നാ​ണ് എ​സ്ക്വി​ല​ിൻ കു​ന്ന്. വ​ത്തി​ക്കാ​നി​ൽ​നി​ന്നു നാ​ലു കിലോമീറ്റർ ദൂ​രം. റോ​മി​ലെ ഏ​റ്റ​വും ഉ​യ​ര​മേ​റി​യ മ​ണി​മാ​ളി​ക ഈ ​പ​ള്ളി​യി​ലാ​ണ് - 75 മീ​റ്റ​ർ. പ​ള്ളി​യു​ടെ മു​ൻ​വ​ശ​ത്തെ ച​ത്വ​ര​ത്തി​ൽ 1587 മു​ത​ൽ നി​ൽ​ക്കു​ന്ന ഒ​രു ഈ​ജി​പ്ഷ്യ​ൻ ഒ​റ്റ​ക്ക​ൽ സ്തം​ഭ​മു​ണ്ട്.

പു​രാ​ത​ന റോ​മി​ലെ റോ​മ​ൻ ഫോ​റ​ത്തി​ൽ അ​ഗ​സ്റ്റ​സ് ച​ക്ര​വ​ർ​ത്തി​യു​ടെ ശ​വ​കു​ടീ​ര​ത്തി​ൽ നി​ന്നി​രു​ന്ന​താ​ണി​ത്. പ​ള്ളി​യു​ടെ മു​ൻ​വ​ശ​ത്തും പി​ൻ​വ​ശ​ത്തും ച​ത്വ​ര​ങ്ങ​ളു​ണ്ട്. പി​ൻ​വ​ശ​ത്തെ ച​ത്വ​രം കു​ന്നി​ന്‍റെ ചെ​രി​വി​ലാ​ണ്. പ​ള്ളി​യി​ലേ​ക്കു ന​യി​ക്കു​ന്ന അ​തി​ഗം​ഭീ​ര​മാ​യ പ​ടി​ക്കെ​ട്ടു​ണ്ട്. അ​വി​ടെ​നി​ന്നു പ​ള്ളി​യി​ലേ​ക്കു പ്ര​വേ​ശ​ന​മി​ല്ല.

കു​​​​​രി​​​​​ശാ​​​​​കൃ​​​​​തി​​​​​യി​​​​​ലു​​​​​ള്ള പ​​​​​ള്ളി​​​​​യു​​​​​ടെ മ​​​​​ധ്യ​​​​​ഭാ​​​​​ഗ​​​​​ത്ത് (കു​​​​​രി​​​​​ശി​​​​​ന്‍റെ ത​​​​​ണ്ടു​​​​​ക​​​​​ൾ സ​​​​​ന്ധി​​​​​ക്കു​​​​​ന്നി​​​​​ടം) പ്ര​​​​​ധാ​​​​​ന അ​​​​​ൾ​​​​​ത്താ​​​​​ര. വ​​​​​ർ​​​​​ണ​​​​​ശ​​​​​ബ​​​​​ള​​​​​വും ചി​​​​​ത്രാ​​​​​ങ്കി​​​ത​​​​​വു​​​​​മാ​​​​​യ മേ​​​​​ൽ​​​​​ക്ക​​​​​ട്ടി. അ​​​​​ൾ​​​​​ത്താ​​​​​ര​​​​​യു​​​​​ടെ താ​​​​​ഴ​​​​​ത്തെ നി​​​​​ല​​​​​യി​​​​​ൽ ബെ​​​​​ത്‌​​​​​ല​​​​​ഹെ​​​​​മി​​​​​ലെ പു​​​​​ൽ​​​​​ത്തൊ​​​​​ട്ടി​​​​​യു​​​​​ടെ തി​​​​​രു​​​​​ശേ​​​​​ഷി​​​​​പ്പ് (സി​​​​​ക്ക​​​​​മൂ​​​​​ർ മ​​​​​ര​​​​​ത്തി​​​​​ന്‍റെ പ​​​​​ല​​​​​ക​​​​​ക​​​​​ൾ) ഒ​​​​​രു സു​​​​​വ​​​​​ർ​​​​​ണ പേ​​​​​ട​​​​​ക​​​​​ത്തി​​​​​ൽ സം​​​​​ര​​​​​ക്ഷി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്നു. മ​​​​​ത്താ​​​​​യി ശ്ലീ​​​​​ഹാ​​​​​യു​​​​​ടെ​​​​​യും വി​​​ശു​​​ദ്ധ ​​ജെ​​​​​റോ​​​​​മി​​​​​ന്‍റെ​​​​​യും തി​​​​​രുശേ​​​​​ഷി​​​​​പ്പു​​​​​ക​​​​​ൾ പ​​​​​ള്ളി​​​​​യി​​​​​ലു​​​​​ണ്ട്.


മ​​​​​ദ്ബ​​​​​ഹാ​​​​​യു​​​​​ടെ ഭി​​​​​ത്തി​​​​​യി​​​​​ലു​​​​​ള്ള മൊ​​​​​സ​​​​​യി​​​​​ക്ക് വ​​​​​ള​​​​​രെ വ​​​​​ലു​​​​​തും അ​​​​​തി​​​​​വി​​​​​ശി​​​​​ഷ്ട​​​​​വു​​​​​മാ​​​​​ണ്. പ​​​​​രി​​​​​ശു​​​​​ദ്ധ ക​​​​​ന്യ​​​​​ക​​​​​യെ ഈ​​​​​ശോ​​​​​മി​​​​​ശി​​​​​ഹാ മു​​​​​ടി ധ​​​​​രി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ് ഇ​​​​​തി​​​​​ൽ ചി​​​​​ത്രീ​​​​​ക​​​​​രി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. 1292ൽ ​​​​​പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യ​​​​​താ​​​​​ണ് ഇ​​​​​ത്. ഏ​​​​​ഴു മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​മാ​​​​​രെ​​​​​യും വി​​​​​ഖ്യാ​​​​​ത​​​​​ശി​​​​​ല്പി​​​​​യാ​​​​​യ ബെ​​​​​ർ​​​​​ണീ​​​​​നി​​​​​യെ​​​​​യും ഉ​​​​​ൾ​​​​​പ്പെ​​​​​ടെ അ​​​​​തി​​​​​പ്ര​​​​​ശ​​​​​സ്ത​​​​​രാ​​​​​യ ഏ​​​​​താ​​​​​നും പേ​​​​​രെ ഈ ​​​​​പ​​​​​ള്ളി​​​​​യി​​​​​ൽ സം​​​​​സ്ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. അ​വ​സാ​ന​മാ​യി ഇ​വി​ടെ ഒ​രു പാ​പ്പാ​യെ സം​സ്ക​രി​ക്കു​ന്ന​ത് 1669ലാ​ണ് (9-ാം ക്ലെ​മ​ന്‍റ്). എ​ഡി 432 മു​ത​ൽ ഇ​ന്നു​വ​രെ ഈ ​പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന മു​ട​ങ്ങി​യി​ട്ടി​ല്ല.

പ​ള്ളി പ​ണി​യു​ക​യും ന​വീ​ക​രി​ക്കു​ക​യും ചെ​യ്ത​പ്പോ​ഴെ​ല്ലാം അ​ക്കാ​ല​ഘ​ട്ട​ത്തി​ലെ ഏ​റ്റ​വും വി​ദ​ഗ്ധ​രാ​യ ശി​ല്പി​ക​ളും ക​ലാ​കാ​ര​ന്മാ​രും അ​തി​നോ​ടു സ​ഹ​ക​രി​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വും വി​ല​യേ​റി​യ മാ​ർ​ബി​ൾ​കൊ​ണ്ടാ​ണ് ത​റ​യും ഭി​ത്തി​ക​ളും തൂ​ണു​ക​ളു​മെ​ല്ലാം. ഹൈ​ക്ക​ല​യു​ടെ മ​ച്ചി​ൽ ചേ​തോ​ഹ​ര​മാ​യി ചെ​യ്തി​രി​ക്കു​ന്ന കാ​സ്ക്ക​റ്റു​ക​ളെ​ല്ലാം സ്വ​ർ​ണം പൂ​ശി​യ​വ​യാ​ണ് - അ​മേ​രി​ക്ക​യി​ൽ​നി​ന്ന് ആ​ദ്യ​മാ​യി യൂ​റോ​പ്പി​ലേ​ക്കു കൊ​ണ്ടു​വ​ന്ന സ്വ​ർ​ണ​മാ​ണ് അ​തി​നു​പ​യോ​ഗി​ച്ച​ത്. ഒ​രൊ​റ്റ ക​ലാ​ശി​ല്പ​മാ​യ വ​ലി​യ​പ​ള്ളി, റോ​മി​ലെ നൂ​റോ​ളം മ​രി​യ​ൻ ദേ​വാ​ല​ങ്ങ​ളി​ൽ ഏ​റ്റ​വും വ​ലു​തു​മാ​ണ്.

സാ​​​​​ലു​​​സ് പോ​​​​​പ്പു​​​​​ളി റൊ​​​​​മാ​​​​​നി

ഹൈ​​​​​ക്ക​​​​​ലയു​​​​​ടെ ഇ​​​​​രു​​​​​വ​​​​​ശ​​​​​ത്തു​​​​​മാ​​​​​യി നി​​​​​ര​​​​​വ​​​​​ധി ക​​​​​പ്പേ​​​​​ള​​​​​ക​​​​​ളു​​​ണ്ട്. കും​​​​​ഭ​​​​​ഗോ​​​​​പു​​​​​ര​​​​​ങ്ങ​​​​​ളും മേന്മയേ​​​​​റി​​​​​യ ശി​​​​​ല്പ​​​​​ങ്ങ​​​​​ളും ആ​​​​​ക​​​​​ർ​​​​​ഷ​​​​​ക​​​​​മാ​​​​​യ ചു​​​​​മ​​​​​ർ​​​​​ചി​​​​​ത്ര​​​​​ങ്ങ​​​​​ളു​​​​​മു​​​​​ള്ള ഇ​​​​​വ ഇ​​​​​ട​​​​​ത്ത​​​​​രം പ​​​​​ള്ളി​​​​​ക​​​​​ളു​​​​​ടെ വ​​​​​ലി​​​​​പ്പ​​​​​മു​​​​​ള്ള​​​​​വ​​​​​യാ​​​​​ണ്.

ഹൈ​​​​​ക്ക​​​​​ല​​​​​യു​​​​​ടെ വ​​​​​ല​​​​​തു​​​​​വ​​​​​ശ​​​​​ത്ത് മാ​​​​​മ്മോ​​​​​ദീ​​​​​സാ ക​​​​​പ്പേ​​​​​ള, സിസ്റ്റൈന്‍ കപ്പേള എന്നിവയും ഇടതുവശത്ത് ചേസി കപ്പേള, സ്ഫോ​​​​​ർ​​​​​സ ക​​​​​പ്പേ​​​​​ള, പോ​​​​​ളൈ​​​​​ന്‍ (ബൊ​​​​​ർ​​​​​ഗേ​​​​​സെ) ക​​​​​പ്പേ​​​​​ള എ​​​​​ന്നി​​​​​വ​​​​​യു​​​​​മുണ്ട്.

ബൊ​​​​​ർ​​​​​ഗേ​​​​​സെ കു​​​​​ടും​​​​​ബ​​​​​ാംഗമാ​​​​​യ പോ​​​​​ൾ അ​​​​​ഞ്ചാ​​​​​മ​​​​​​​​​​ൻ 1605ൽ ​​​​​പാ​​​​​പ്പാ സ്ഥാ​​​​​ന​​​​​ത്തെ​​​​​ത്തി​​​​​യ​​​​​ശേ​​​​​ഷം പ​​​​​ണി തീ​​​​​ർ​​​​​ത്ത പോ​​​​​ളൈ​​​​​ൻ ക​​​​​പ്പേ​​​​​ള അ​​​​​തേ രൂ​​​​​പ​​​​​ത്തി​​​​​ൽ ഇ​​​​​ന്നു​​​​​മു​​​​​ണ്ട്. റോ​​​​​മ​​​​​ൻ ജ​​​​​ന​​​​​ത​​​​​യു​​​​​ടെ സം​​​​​ര​​​​​ക്ഷ​​​​​ക (സാ​​​​​ലു​​​​​സ് പോ​​​​​പ്പു​​​​​ളി റൊ​​​​​മാ​​​​​നി) എ​​​​​ന്ന പേ​​​​​രി​​​​​ൽ അ​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തും ലൂ​​​​​ക്കാ സു​​​​​വി​​​​​ശേ​​​​​ഷ​​​​​ക​​​​​ൻ ര​​​​​ചി​​​​​ച്ച​​​​​തെ​​​​​ന്ന് വി​​​​​ശ്വ​​​​​സി​​​​​ക്കു​​​​​ന്ന​​​​​തു​​​​​മാ​​​​​യ ചി​​​​​ത്രം സ്ഥാ​​​​​പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​ണ് ഈ ​​​​​ക​​​​​പ്പേ​​​​​ള പ​​​​​ണി​​​​​ത​​​​​ത്.

ബൈ​​​​​സ​​​​​ന്‍റൈന്‍ ചി​​​​​ത്ര​​​​​ലേ​​​​​ഖ​​​ന സ​​​​​ന്പ്ര​​​​​ദാ​​​​​യ​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട ഒ​​​​​രു ഐ​​​​​ക്ക​​​​​ൺ ആ​​​​​ണ് ഈ ഛാ​​​​​യാ​​​​​ചി​​​​​ത്രം.എ​​​​​ഡി 590ൽ ​​​​​റോ​​​​​മി​​​​​ലെ​​​​​ത്തി​​​​​യ ഈ ​​​​​ചി​​​​​ത്രം മാ​​​​​തൃ​​​​​ഭ​​​ക്ത​​​​​രാ​​​​​യ തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ക​​​​​രു​​​​ടെ ഒ​​​​​രു പ്ര​​​​​ധാ​​​​​ന ല​​​​​ക്ഷ്യ​​​​​മാ​​​​​ണ്. ദേ​​​​​വ​​​​​ദാ​​​​​രു പ​​​​​ല​​​​​ക​​​​​യി​​​​​ൽ തീ​​​​​ർ​​​​​ത്ത ഈ ​​​​​ചി​​​​​ത്ര​​​​​ത്തി​​​​​ന്‍റെ വ​​​​​ലി​​​​​പ്പം 117 x 79 സെ​​​​​ന്‍റിമീ​​​​​റ്റ​​​​​റാ​​​​​ണ്.